തമിഴ്നാട്ടിൽ വീണ്ടും ട്രെയിനിൽ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. 26 കാരിയെ പീഡിപ്പിച്ച ഒരാള്‍ അറസ്റ്റില്‍

ട്രെയിന്‍ ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്ലാറ്റ്ഫോമില്‍ കാത്തുനില്‍ക്കുകയായിരുന്നു

New Update
train 1

ചെന്നൈ: തമിഴ്‌നാട്ടില്‍ വീണ്ടും ട്രെയിനില്‍ യുവതിയ്ക്ക് നേരെ ലൈംഗികാതിക്രമം. 26 വയസ്സുകാരിയായ യുവതിയാണ് ട്രെയിനില്‍ വെച്ച് പീഡിപ്പിക്കപ്പെട്ടത്. കേസില്‍ ഒരാള്‍ അറസ്റ്റിലായി. 

Advertisment

തൂത്തുക്കുടിയില്‍ നിന്ന് ഈറോഡിലേക്ക് റിസര്‍വ് ചെയ്യാത്ത ഒരു കമ്പാര്‍ട്ടുമെന്റില്‍ യാത്ര ചെയ്യുന്നതിനിടെ, മദ്യപിച്ചെത്തിയ സഹയാത്രികന്‍ യുവതിയോട് മോശമായി പെരുമാറുകയായിരുന്നു


കോയമ്പത്തൂര്‍ സ്വദേശിയായ സതീഷ് കുമാര്‍ എന്ന പ്രതിയാണ് സ്ത്രീയെ ഉപദ്രവിച്ചത്. തുടര്‍ന്ന് സഹയാത്രികരില്‍ നിന്ന് സഹായം തേടുകയും റെയില്‍വേ ഹെല്‍പ്പ് ലൈന്‍ നമ്പര്‍ 139 വഴി അധികൃതരെ അറിയിക്കുകയും ചെയ്തു.


ട്രെയിന്‍ ഡിണ്ടിഗല്‍ റെയില്‍വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ പോലീസ് ഉദ്യോഗസ്ഥര്‍ പ്ലാറ്റ്ഫോമില്‍ കാത്തുനില്‍ക്കുകയായിരുന്നു


അന്വേഷണത്തിനൊടുവില്‍ സതീഷ് കുമാറിനെ അറസ്റ്റ് ചെയ്തു. കൂടുതല്‍ അന്വേഷണം നടന്നു വരികയാണ്.

Advertisment