യുവതിയും അനുജനും ചേർന്ന് ഭർത്താവിനെ കോടാലി ഉപയോ​ഗിച്ച് വെട്ടി കൊലപ്പെടുത്തി

ടെയ്ഡെയുടെ ഭാര്യയും സഹോദരനും പ്രണയത്തിലായിരുന്നു. ചോദ്യം ചെയ്യലിൽ ഭാര്യ മനീഷയെയും ഇളയ സഹോദരൻ ഗ്യാനേശ്വറും കുറ്റം സമ്മതിച്ചു.

New Update
crime

മുംബൈ: മഹാരാഷ്ട്രയിലെ ജൽനയിൽ യുവതിയും അനുജനും ചേർന്ന് ഭർത്താവിനെ കോടാലി ഉപയോ​ഗിച്ച് വെട്ടി കൊലപ്പെടുത്തി. ജൽന ജില്ലയിൽ സോംതാനയിലെ പരമേശ്വർ റാം ടെയ്ഡെയാണ് കൊല്ലപ്പെട്ടത്.

Advertisment

വ്യാഴാഴ്ച രാവിലെയാണ് വാല-സോംതാന കുളത്തിൽ ടെയ്ഡെയുടെ മൃതദേഹം ചാക്കിൽ പൊതിഞ്ഞ നിലയിൽ കണ്ടെത്തിയത്. ടെയ്ഡെയുടെ പിതാവ് രാം നാഥയുടെ പരാതിയിൽ പൊലീസ് കൊലക്കുറ്റം ചുമത്തി. 

ടെയ്ഡെയുടെ ഭാര്യയും സഹോദരനും പ്രണയത്തിലായിരുന്നു. ചോദ്യം ചെയ്യലിൽ ഭാര്യ മനീഷയെയും ഇളയ സഹോദരൻ ഗ്യാനേശ്വറും കുറ്റം സമ്മതിച്ചു.

മനീഷയും ഗ്യാനേശ്വറും തമ്മിലുള്ള ബന്ധത്തിൽ തടസ്സമായതോടെയാണ് കൊലപാതകം. ഇരുവരും ചേർന്ന് കോടാലി കൊണ്ട് തലയിലും മുഖത്തും വെട്ടിയാണ് ടെയ്ഡിനെ കൊലപ്പെടുത്തിയത്. കൊലക്കുശേഷം, മൃതദേഹം ഒരു ചാക്കിലാക്കി വാല-സോംതാന കുളത്തിൽ എറിയുകയായിരുന്നു.

Advertisment