ഡല്‍ഹി: കുടുംബ വഴക്കിനെത്തുടര്‍ന്ന് യുവതി ഭര്‍ത്താവിന്റെ ജനനേന്ദ്രിയം മുറിച്ചുമാറ്റി. ഡല്‍ഹിയിലാണ് സംഭവം. പരിക്കേറ്റ ഭര്‍ത്താവ് ഇപ്പോള്‍ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തിന് ശേഷം ഒളിവില്‍പോയ ഭാര്യക്കായി പോലീസ് ഊര്‍ജിതമായി തിരച്ചില്‍ നടത്തുകയാണ്.
ബിഹാറിലെ മധുബനി സ്വദേശിയായ വിഷ്ണുവിനാണ് പരിക്കേറ്റത്. അഞ്ചു മാസം മുമ്പ് ഭാര്യയോടൊപ്പം ഡല്‍ഹിയിലേക്ക് താമസം മാറിയിരുന്നു.
ഒക്ടോബര്‍ 31ന് രാത്രി 2.34 ഓടെ ദമ്പതികള്‍ തമ്മില്‍ രൂക്ഷമായ തര്‍ക്കം ഉണ്ടായി. തുടര്‍ന്ന് യുവതി യുവാവിന്റെ ജനനേന്ദ്രിയം മുറിക്കുകയായിരുന്നു.
പരിക്കേറ്റയാളെ പ്രാഥമിക ചികില്‍സയ്ക്കായി ബഡാ ഹിന്ദു റാവു ഹോസ്പിറ്റലിലേക്ക് കൊണ്ടുപോയി, തുടര്‍ന്ന് കൂടുതല്‍ പരിചരണത്തിനായി സഫ്ദര്‍ജംഗ് ആശുപത്രിയിലേക്ക് മാറ്റി.
നവംബര്‍ രണ്ടിന് വിഷ്ണുവിന്റെ മൊഴി രേഖപ്പെടുത്താന്‍ പോലീസിന് കഴിഞ്ഞു. സംഭവദിവസം രാത്രി താന്‍ മദ്യപിച്ചിരുന്നെന്നും ഭാര്യയുമായി വഴക്കുണ്ടാക്കിയെന്നും ഇയാള്‍ വിശദീകരിച്ചു.
തര്‍ക്കത്തെ തുടര്‍ന്ന് വീട്ടില്‍ നിന്ന് ഇറങ്ങിയ യുവതി പിന്നീട് തിരിച്ചെത്തി ഉറങ്ങിക്കിടക്കുന്നതിനിടെ മൂര്‍ച്ചയുള്ള വസ്തു കൊണ്ട് ആക്രമിക്കുകയായിരുന്നു. ഒളിവില്‍ കഴിയുന്ന പ്രതിക്കായി അധികൃതര്‍ തിരച്ചില്‍ ആരംഭിച്ചിട്ടുണ്ട്.