ഫോണ്‍ കോള്‍ വന്നതിനെ തുടര്‍ന്ന് വാഹനം നിര്‍ത്തിയപ്പോള്‍ നായ കടിച്ചു; പ്രതിരോധ കുത്തിവെപ്പെടുത്തിട്ടും 21കാരിക്ക് ദാരുണാന്ത്യം ! സംഭവം മഹാരാഷ്ട്രയില്‍

ഫെബ്രുവരി മൂന്നിന് ഭൗസിംഗ്ജി റോഡിൽ വെച്ചാണ് ഇവരെ തെരുവ് നായ കടിച്ചത്. ശനിവാർ പേട്ടിലേക്ക് പോകുകയായിരുന്ന യുവതി ഒരു ഫോൺ കോളിന് മറുപടി നൽകാനായി റോഡിൽ വാഹനം നിർത്തിയപ്പോഴാണ് തെരുവ് നായ കാലിൽ കടിച്ചത്

New Update
Srishti Shinde

മുംബൈ: മഹാരാഷ്ട്രയിലെ കോലാപ്പൂരിൽ പേവിഷബാധയേറ്റ് 21കാരി മരിച്ചു. പ്രതിരോധ കുത്തിവെപ്പ് എടുത്തിരുന്നെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. സൃഷ്ടി ഷിന്‍ഡെ എന്ന യുവതിയാണ് മരിച്ചത്.

Advertisment

ഫെബ്രുവരി മൂന്നിന് ഭൗസിംഗ്ജി റോഡിൽ വെച്ചാണ് ഇവരെ തെരുവ് നായ കടിച്ചത്. ശനിവാർ പേട്ടിലേക്ക് പോകുകയായിരുന്ന യുവതി ഒരു ഫോൺ കോളിന് മറുപടി നൽകാനായി റോഡിൽ വാഹനം നിർത്തിയപ്പോഴാണ് തെരുവ് നായ കാലിൽ കടിച്ചത്.

കടിയേറ്റതിന് ശേഷം ഷിൻഡെ ആൻ്റി റാബിസ് വാക്‌സിൻ്റെ അഞ്ച് ഡോസുകളും സ്വീകരിച്ചു. എന്നാൽ ദിവസങ്ങൾ കഴിഞ്ഞപ്പോൾ പനി പിടിപെടുകയും ഇരുകാലുകളും കുഴയുകയും ചെയ്തു. തുടർന്ന് സൃഷ്ടി ഷിൻഡെയെ ഒരു സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു. തുടര്‍ന്ന് വെന്റിലേറ്ററില്‍ പ്രവേശിപ്പിച്ചു. പിന്നീട് തുടര്‍ചികിത്സയ്ക്ക് സര്‍ക്കാര്‍ ആശുപത്രിയില്‍ എത്തിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിച്ചു.

Advertisment