ഡൽഹിയിലെ പഞ്ചാബി ബാഗിലെ പഴയ ചേരിയിൽ വെടിയേറ്റ് സ്ത്രീ കൊല്ലപ്പെട്ടു, യുവാവിന്റെ നില ഗുരുതരം

അതേ വീട്ടിലെ മറ്റൊരു മുറിയില്‍, 25 വയസ്സുള്ള നീരജ് എന്നയാളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി, നെഞ്ചില്‍ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്.

New Update
Untitled

ഡല്‍ഹി: ഡല്‍ഹിയിലെ പഞ്ചാബി ബാഗ് പ്രദേശത്ത് വെടിവയ്പ്പ്. പശ്ചിം പുരിയിലെ ഓള്‍ഡ് സ്ലം ക്വാര്‍ട്ടേഴ്സിലെ 28B നമ്പര്‍ വീട്ടില്‍ രണ്ട് പേരെ പരിക്കേറ്റ നിലയില്‍ കണ്ടെത്തിയതായി പോലീസിന് വിവരം ലഭിച്ചു. പൊലീസ് എത്തിയപ്പോള്‍ മുറിക്കുള്ളില്‍ 24 കാരിയായ മുസ്‌കാനെ തലയില്‍ വെടിയേറ്റ് മരിച്ചു കിടക്കുന്നതായി കണ്ടെത്തി. 

Advertisment

അതേ വീട്ടിലെ മറ്റൊരു മുറിയില്‍, 25 വയസ്സുള്ള നീരജ് എന്നയാളെ ഗുരുതരമായി പരിക്കേറ്റ നിലയില്‍ കണ്ടെത്തി, നെഞ്ചില്‍ വെടിയേറ്റ നിലയിലാണ് കണ്ടെത്തിയത്.


അടിയന്തര രക്ഷാപ്രവര്‍ത്തകര്‍ നീരജിനെ ആശുപത്രിയിലെത്തിച്ചു. ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. എന്നാല്‍ മുസ്‌കാന്‍ സംഭവസ്ഥലത്ത് തന്നെ മരിച്ചു.

 മുസ്‌കാനുമായി പ്രണയത്തിലായ നീരജ്, യുവതിയെ വെടിവെച്ച് സ്വയം വെടിവെച്ചതായിരിക്കാമെന്നാണ് പ്രാഥമിക കണ്ടെത്തലുകള്‍ സൂചിപ്പിക്കുന്നത്.


മുസ്‌കന്‍ അടുത്തിടെ വിവാഹമോചനം നേടിയിരുന്നുവെന്നും വീട്ടില്‍ ഒറ്റയ്ക്കായിരുന്നു താമസിച്ചിരുന്നതെന്നും വൃത്തങ്ങള്‍ വെളിപ്പെടുത്തി.


മറ്റ് സാധ്യതകള്‍ അധികൃതര്‍ തള്ളിക്കളഞ്ഞിട്ടില്ല, സംഭവങ്ങളുടെ കൃത്യമായ ക്രമം സ്ഥാപിക്കുന്നതിനായി അയല്‍ക്കാരില്‍ നിന്നും കുടുംബാംഗങ്ങളില്‍ നിന്നും മൊഴികള്‍ രേഖപ്പെടുത്തിക്കൊണ്ടിരിക്കുകയാണ്.

Advertisment