New Update
/sathyam/media/media_files/N0YD9tPIKjphqTyxR6Uc.jpg)
ഡൽഹി: ത്രിപുരയിലെ ധലൈ ജില്ലയിൽ അവിഹിത ബന്ധം ആരോപിച്ച് ​ഗ്രാമവാസികൾ യുവതിയെ മർദ്ദിക്കുകയും ചെരുപ്പ്മാല ധരിപ്പിക്കുകയും ചെയ്തു.
Advertisment
കമൽപൂർ പൊലീസ് സ്റ്റേഷൻ പരിധിയിലെ ഹരേർഖോല ഗ്രാമത്തിലെ രണ്ട് ആൺമക്കളുടെ അമ്മയായ സ്ത്രീയെ ശനിയാഴ്ച രാവിലെ വീട്ടിൽ നിന്ന് പുറത്തേക്ക് വലിച്ചിഴച്ച് കൊണ്ടുപോയി ഒരു സംഘം ആളുകൾ മർദിച്ചതായി പൊലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
സംഭവം അറിഞ്ഞപ്പോൾ തന്നെ പൊലീസ് എത്തുകയും സ്ത്രീയെ രക്ഷപ്പെടുത്തുകയും ചെയ്തു. തുടർന്ന് അവരെ അംബാസ്സയിലെ ജില്ലാ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. സി.ടി. സ്കാൻ ഉൾപ്പെടെയുള്ള പരിശോധനകൾ നടത്തിയതായും നിലവിൽ അവർ അപകടനില തരണം ചെയ്തതായും ഉദ്യോഗസ്ഥൻ അറിയിച്ചു.
സംഭവവുമായി ബന്ധപ്പെട്ട് ഒരാളെ അറസ്റ്റ് ചെയ്തതായും പൊലീസ് അറിയിച്ചു. ത്രിപുര വനിതാ കമ്മീഷൻ അധ്യക്ഷ ജർണാ ദേബ്ബർമ ഞായറാഴ്ച സംഭവത്തെ ശക്തമായി അപലപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us