വന്ധ്യതയുടെ പേരിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു: ഭർത്താവ് അറസ്റ്റിൽ

വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാത്തതിനാൽ സരള നിരന്തരം മർദ്ദനം നേരിട്ടിരുന്നു. കഴിഞ്ഞ ദിവസം ഇത്തരത്തിൽ സരളയെ ഭർത്താവ് ഉപദ്രവിക്കുകയും മർദ്ദനത്തെ തുടർന്ന് സരള കൊല്ലപ്പെടുകയുമായിരുന്നു

New Update
WOMEN-KILLED

ജയ്പൂർ:  വന്ധ്യതയുടെ പേരിൽ യുവതിയെ കൊലപ്പെടുത്തി മൃതദേഹം കത്തിച്ചു. രാജസ്ഥാനിലാണ് രാജ്യത്തെ നടുക്കിയ കൊലപാതകം നടന്നത്. കുട്ടികളല്ലാത്തതിനാൽ ഭർത്താവ് സരളയെ പതിവായി ഉപദ്രവിക്കുകയും മർദിക്കുകയും ചെയ്യാറുണ്ടെന്ന് സ്ത്രീയുടെ സഹോദരൻ പറയുന്നു. രാജസ്ഥാനിലെ കക്ര ഗ്രാമവാസിയായ അശോകനെ 2005 ലാണ് സരള വിവാഹം കഴിച്ചത്. എന്നാൽ വർഷങ്ങൾ കഴിഞ്ഞിട്ടും കുട്ടികൾ ഇല്ലാത്തതിനാൽ സരള നിരന്തരം മർദ്ദനം നേരിട്ടിരുന്നു.

Advertisment

കഴിഞ്ഞ ദിവസം ഇത്തരത്തിൽ സരളയെ ഭർത്താവ് ഉപദ്രവിക്കുകയും മർദ്ദനത്തെ തുടർന്ന് സരള കൊല്ലപ്പെടുകയുമായിരുന്നു. കൊലപാതകം മറച്ചുവെക്കാനും അത് യാദൃശ്ചികമാണെന്ന് വരുത്തിത്തീർക്കാനും ഭർത്താവും ഭർതൃവീട്ടുകാരും ശ്രമിക്കുകയും ചെയ്തു.  മൃതദേഹം കത്തിച്ചുകളയാൻ ശ്രമിക്കുന്നതിനിടെ സംശയം തോന്നിയ സമീപവാസികൾ നടത്തിയ തിരച്ചിലിലാണ് പാതിവെന്ത നിലയിൽ മൃതദേഹം കണ്ടെത്തിയത്. ഇവർ വിവരം അറിയിച്ചതനുസരിച്ച് പൊലീസും സ്ഥലത്ത് എത്തി. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിക്കുകയായിരുന്നു. 

murder
Advertisment