വിവാഹം കഴിഞ്ഞ് മൂന്നാം നാള്‍ വിവാഹ മോചനം ആവശ്യപ്പെട്ട് വധു.  യുവാവിന് ശാരീരികമായ കഴിവില്ലെന്ന് ഭര്‍ത്താവ് ആദ്യ രാത്രിയില്‍ തന്നെ പറഞ്ഞുവെന്ന് വെളിപ്പെടുത്തി യുവതി

സമ്പന്ന കര്‍ഷക കുടുംബത്തിലെ ഏക മകനാണ് 25 കാരനായ യുവാവ്. ഗൊരഖ്പൂര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു.

New Update
child-marriage

ലഖ്‌നൗ: വിവാഹം കഴിഞ്ഞ് മൂന്ന് ദിവസത്തിനുള്ളില്‍ വിവാഹമോചനം ആവശ്യപ്പെട്ട് യുവതി. വിവാഹ ബന്ധത്തിന് യുവാവിന് ശാരീരികമായ കഴിവില്ലെന്ന് ഭര്‍ത്താവ് ആദ്യ രാത്രിയില്‍ തന്നെ പറഞ്ഞുവെന്ന് വെളിപ്പെടുത്തിയാണ് യുവതി വിവാഹ മോചനം ആവശ്യപ്പെട്ടതെന്ന് ഗൊരഖ്പൂര്‍ പൊലീസ് പറഞ്ഞു.

Advertisment

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ വരന് ഒരു കുട്ടിക്ക് ജന്‍മം നല്‍കാന്‍ കഴിയില്ലെന്ന് സ്ഥിരീകരിച്ചെന്നും ഇക്കാരണത്താല്‍ സമ്മാനങ്ങളും വിവാഹച്ചെലവുകളും തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടതായും വധുവിന്റെ കുടുംബം പറയുന്നു. 

ശാരീരികമായി കഴിവില്ലാത്ത ഒരു പുരുഷനൊപ്പം ജീവിതം ചെലവഴിക്കാന്‍ കഴിയില്ല.

വിവാഹ രാത്രിയില്‍ അദ്ദേഹം തന്നെ എന്നോട് പറഞ്ഞപ്പോഴാണ് ഇതിനെക്കുറിച്ച് അറിഞ്ഞത്, യുവതി പരാതിയില്‍ പറയുന്നു.

സമ്പന്ന കര്‍ഷക കുടുംബത്തിലെ ഏക മകനാണ് 25 കാരനായ യുവാവ്.

ഗൊരഖ്പൂര്‍ ഇന്‍ഡസ്ട്രിയല്‍ ഡെവലപ്‌മെന്റ് അതോറിറ്റിയിലെ ഇന്‍ഡസ്ട്രിയല്‍ യൂണിറ്റില്‍ എന്‍ജിനീയറായി ജോലി ചെയ്യുന്നു. 

വധുവിന്റെ കുടുംബം താമസിക്കുന്ന ബെലിയാപറിലെ ബന്ധുക്കള്‍ വഴിയാണ് വിവാഹം നിശ്ചയിച്ചത്. ഈ വര്‍ഷം നവംബര്‍ 28നായിരുന്നു വിവാഹം.

ഡിസംബര്‍ 1ന് വധുവിന്റെ പിതാവ് ഭര്‍തൃവീട്ടില്‍ മകളെ സന്ദര്‍ശിച്ചപ്പോഴാണ് വിവരം അറിയുന്നത്.

marriage111

വരന്റെ കുടുംബത്തെ അറിയിക്കാതെ ഉടന്‍ തന്നെ മകളെ വീട്ടിലേയ്ക്ക് പിതാവ് കൊണ്ടുവന്നു. വരന്റെ കുടുംബം ഇക്കാര്യം മറച്ചുവെച്ചുവെന്നാണ് പെണ്‍കുട്ടിയുടെ കുടുംബം ആരോപിക്കുന്നത്.

വരന്റെ രണ്ടാം വിവാഹമാണിത്. രണ്ട് വര്‍ഷം മുമ്പ് വിവാഹം കഴിഞ്ഞ് ഒരു മാസത്തിനുള്ളില്‍ മുന്‍ ഭാര്യ ഉപേക്ഷിച്ചുപോയി. ഇരു കുടുംബങ്ങളും ഒരുമിച്ചാണ് വരനെ വൈദ്യ പരിശോധനയ്ക്ക് കൊണ്ടുപോകുന്നത്. 

മെഡിക്കല്‍ റിപ്പോര്‍ട്ടില്‍ ഒരു കുഞ്ഞിന് ജന്മം നല്‍കാന്‍ കഴിയില്ലെന്ന് പറഞ്ഞിട്ടുണ്ടെന്ന് പെണ്‍കുട്ടിയുടെ പിതാവ് പറഞ്ഞു.

men

 വിവാഹച്ചെലവായി നല്‍കിയ 7 ലക്ഷം രൂപയും എല്ലാ സമ്മാനങ്ങളും ഒരു മാസത്തിനുള്ളില്‍ തിരികെ നല്‍കാമെന്ന് വരന്റെ കുടുംബം സമ്മതിച്ചു.

ബന്ധുക്കളുടെ സാന്നിധ്യത്തില്‍ ഇരുവിഭാഗവും ഒരു കരാറില്‍ ഒപ്പു വെച്ചു.

Advertisment