ഭ​ർ​ത്താ​വു​മാ​യി അ​ക​ന്ന് താ​മ​സി​ച്ചി​രു​ന്ന യു​വ​തിയെ കൊലപ്പെടുത്തി 22കാരനായ കാമുകൻ. കൊലയ്ക്ക് പിന്നിൽ ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ വ​ന്ന ഫോ​ൺ കോ​ളി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്കം.

മൃ​ത​ദേ​ഹം കൊ​ക്ക​യി​ൽ ത​ള്ളി​യ 22കാ​ര​നാ​യ കാ​മു​ക​ൻ യു​വ​തി​യു​ടെ മാ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന താ​ലി വേ​ർ​പി​രി​ഞ്ഞ് ക​ഴി​ഞ്ഞി​രു​ന്ന ഭ​ർ​ത്താ​വി​ന് കൊ​റി​യ​ർ അ​യ​ച്ച് ന​ൽ​കി.

New Update
victim

സേ​ലം: ഭ​ർ​ത്താ​വു​മാ​യി അ​ക​ന്ന് താ​മ​സി​ച്ചി​രു​ന്ന യു​വ​തി​യെ കൊ​ല​പ്പെ​ട്ടു​ത്തി കാ​മു​ക​ൻ. ര​ണ്ട് കു​ട്ടി​ക​ളു​ടെ അ​മ്മ​യാ​യ സു​മ​തി(25)​യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. 

Advertisment

ഇ​രു​വ​രും ത​മ്മി​ലു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കി​ടെ വ​ന്ന ഫോ​ൺ കോ​ളി​നെ ചൊ​ല്ലി​യു​ള്ള ത​ർ​ക്ക​ത്തി​നി​ടെ​യാ​ണ് യു​വ​തി​യെ കൊ​ല​പ്പെ​ടു​ത്തി​യ​ത്. 

മൃ​ത​ദേ​ഹം കൊ​ക്ക​യി​ൽ ത​ള്ളി​യ 22കാ​ര​നാ​യ കാ​മു​ക​ൻ യു​വ​തി​യു​ടെ മാ​ല​യി​ൽ ഉ​ണ്ടാ​യി​രു​ന്ന താ​ലി വേ​ർ​പി​രി​ഞ്ഞ് ക​ഴി​ഞ്ഞി​രു​ന്ന ഭ​ർ​ത്താ​വി​ന് കൊ​റി​യ​ർ അ​യ​ച്ച് ന​ൽ​കി.

ത​മി​ഴ്നാ​ട്ടി​ലെ സേ​ല​ത്താ​ണ് സം​ഭ​വം. യു​വ​തി​യു​ടെ മൃ​ത​ദേ​ഹം യേ​ർ​ക്കാ​ട് കു​പ്പ​ന്നൂ​ർ ചു​ര​ത്തി​ൽ 300 അ​ടി താ​ഴ്ച​യി​ൽ നി​ന്നു​മാ​ണ് ക​ണ്ടെ​ത്തി​യ​ത്. 

സം​ഭ​വ​ത്തി​ൽ പ്ര​തി ജി. ​വെ​ങ്ക​ടേ​ഷി​നെ അ​റ​സ്റ്റ് ചെ​യ്തു. ട്രെ​ക്ക് ഡ്രൈ​വ​റാ​യ ഷ​ൺ​മു​ഖ​ത്തി​ന്‍റെ ഭാ​ര്യ​യാ​ണ് കൊ​ല്ല​പ്പെ​ട്ട സു​മ​തി.

കു​ടും​ബ പ്ര​ശ്ന​ങ്ങ​ളെ​തു​ട​ർ​ന്ന് സു​മ​തി ര​ണ്ട് വ​ർ​ഷ​മാ​യി ത​നി​ച്ചാ​ണ് താ​മ​സം. ദ​മ്പ​തി​ക​ളു​ടെ ര​ണ്ട് മ​ക്ക​ൾ ഷ​ൺ​മു​ഖ​നൊ​പ്പ​മാ​ണ് ക​ഴി​ഞ്ഞി​രു​ന്ന​ത്.

ഏ​താ​നും മാ​സ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് ഇ​ൻ​സ്റ്റ​ഗ്ര​മി​ലൂ​ടെ വെ​ങ്ക​ടേ​ഷ് സു​മ​തി​യു​മാ​യി സൗ​ഹൃ​ദ​ത്തി​ലാ​വു​ന്ന​ത്.

Advertisment