New Update
/sathyam/media/media_files/2024/11/03/buUnscHBrU2DU0fCpajJ.jpg)
മുംബൈ: മുംബൈയിലെ സബര്‍ബന്‍ ട്രെയിനിലെ വനിതാ കമ്പാര്‍ട്ട്മെന്റില്‍ നഗ്നനായ യാത്രക്കാരൻ കയറി.
Advertisment
തിങ്കളാഴ്ച ഉച്ചയ്ക്ക് ഘാട്കോപ്പര്‍ റെയില്‍വേ സ്റ്റേഷനില്‍ വെച്ച് ഇയാള്‍ കല്യാണിലേക്ക് പോകുന്ന എ സി ലോക്കല്‍ ട്രെയിനില്‍ കയറുകയായിരുന്നു.
ഞെട്ടിയ വനിതാ യാത്രക്കാര്‍ ഒച്ച വെച്ചിട്ടും യുവാവ് ട്രെയിനില്‍ നിന്ന് ഇറങ്ങിയില്ല.
ഇറങ്ങി പോകാൻ ചില സ്ത്രീകള്‍ ആക്രോശിച്ചെങ്കിലും രക്ഷയില്ലാതായി. ചിലര്‍ സ്റ്റേഷന്‍ അധികൃതരുടെ ശ്രദ്ധ ആകര്‍ഷിക്കാന്‍ ട്രെയിനിന്റെ വിൻഡോകളില്‍ അടിച്ചു.
പിന്നീട് ടിക്കറ്റ് കളക്ടറെ വിളിച്ചുവരുത്തി കമ്പാര്‍ട്ടുമെന്റില്‍ നിന്ന് ആളെ ഇറക്കിവിടുകയായിരുന്നു. ഇയാളെ റെയില്‍വേ പൊലീസിന് കൈമാറി.
ഇയാള്‍ക്ക് മാനസികാസ്വാസ്ഥ്യമുണ്ടെന്ന് റെയില്‍വേ പൊലീസ് ഉദ്യോഗസ്ഥര്‍ പറഞ്ഞു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us