കുറഞ്ഞ ശമ്പളവും പരിമിത അവസരങ്ങളും; വിദേശ ജോലി ലക്ഷ്യമിട്ട് പറക്കാൻ ഇന്ത്യൻ യുവത്വം, ജർമനിയും യു.കെ യും മുൻഗണനയിൽ

New Update
Work Abroad

ഡൽഹി: ഇന്ത്യയിൽ ലഭിക്കുന്ന ശമ്പളവും തൊഴിൽ വളർച്ചാ സാധ്യതകളും പര്യാപ്തമല്ലെന്ന വിലയിരുത്തലിൽ വിദേശ ജോലിക്ക് ഒരുങ്ങി ഇന്ത്യൻ യുവത്വം. ടേൺ​ഗ്രൂപ്പ് നടത്തിയ പ്രകാരം 52 ശതമാനം യുവാക്കളും വിദേശത്ത് ജോലി ചെയ്യാൻ പദ്ധതിയിടുന്നവരാണ്.

Advertisment

കൂടുതൽ വരുമാനവും മെച്ചപ്പെട്ട ജീവിത നിലവാരവുമാണ് വിദേശത്തേക്ക് നീങ്ങാനുള്ള പ്രധാന കാരണങ്ങൾ. 46 ശതമാനം പേർ ഉയർന്ന വരുമാനത്തിനായുള്ള സാമ്പത്തിക പുരോഗതിയാണ് ലക്ഷ്യമിടുന്നത്. 

34 ശതമാനം പേർ കരിയർ വളർച്ചയും മികച്ച തൊഴിൽ പരിചയവുമാണ് വിദേശ ജോലിയിലൂടെ പ്രതീക്ഷിക്കുന്നത്. വ്യക്തിഗത ഇഷ്ടമാണ് 9 ശതമാനം പേരുടെ തീരുമാനം നിർണയിക്കുന്നത്.

തൊഴിൽ ലക്ഷ്യരാജ്യങ്ങളിൽ മാറ്റമുണ്ടായിട്ടുണ്ട്. മുൻകാലങ്ങളിൽ അമേരിക്കയായിരുന്നു പ്രധാന ലക്ഷ്യം എങ്കിൽ, ഇപ്പോൾ ജർമനിയെയാണ് (43%) യുവാക്കൾ ഏറ്റവും കൂടുതൽ തിരഞ്ഞെടുത്തിരിക്കുന്നത്. 

തുടർന്ന് യുണൈറ്റഡ് കിംഗ്ഡം (17%), ജപ്പാൻ (9%), അമേരിക്ക (4%) എന്നിവയാണ് മുൻനിരയിൽ. ലോകമെമ്പാടും ഇന്ത്യൻ കഴിവുകൾക്ക് വലിയ ആവശ്യകതയുണ്ടെന്ന വിശ്വാസം 57 ശതമാനം യുവാക്കളും പങ്കുവെക്കുന്നു.

പ്രത്യേകിച്ച് നഴ്‌സിംഗ് രംഗത്ത് വിദേശ കുടിയേറ്റം വർധിക്കുന്നതായി പഠനം ചൂണ്ടിക്കാട്ടുന്നു. വിദേശത്തേക്ക് പോകുന്ന നഴ്‌സുമാരിൽ 61 ശതമാനവും ടിയർ-2, ടിയർ-3 നഗരങ്ങളിൽ നിന്നുള്ളവരാണ്. ഡൽഹി (17%), ദക്ഷിണേന്ത്യ (9%), വടക്കുകിഴക്കൻ സംസ്ഥാനങ്ങൾ (9%) എന്നിവയാണ് നഴ്‌സിംഗ് കഴിവുകളുടെ പ്രധാന ഉറവിടങ്ങൾ.

എന്നാൽ വിദേശ ജോലി ആഗ്രഹിക്കുന്ന യുവാക്കൾ നിരവധി വെല്ലുവിളികളും നേരിടുന്നു. ഭാഷാ തടസ്സങ്ങൾ (44%), വ്യാജ ജോലി ഏജൻസികളെക്കുറിച്ചുള്ള ഭയം (48%) എന്നിവയാണ് പ്രധാന ആശങ്കകൾ. ആവശ്യമായ മാർഗനിർദേശങ്ങളുടെ അഭാവം (33%) മറ്റൊരു തടസമായും പഠനം ചൂണ്ടിക്കാട്ടുന്നു.

Advertisment