ഡൽഹി: കഴിഞ്ഞ 11 വർഷത്തിനിടെ ഇന്ത്യയിൽ അതിദരിദ്രരുടെ എണ്ണം 27.1 ശതമാനത്തിൽനിന്ന് 5.3 ശതമാനമായി കുറഞ്ഞെന്ന് ലോക ബാങ്ക് റിപ്പോർട്ട്. 2011-12 നും 2002-23 നും ഇടയ്ക്ക് 16.9 കോടി ജനങ്ങൾ അതിദാരിദ്ര്യ രേഖയിൽനിന്ന് മുക്തിനേടിയെന്നാണ് റിപ്പോർട്ട്.
ലോക ബാങ്കിന്റെ ഏറ്റവും പുതിയ നിർവചനമനുസരിച്ച് പ്രതിദിനം മൂന്ന് ഡോളറെങ്കിലും ചെലവഴിക്കാൻ ശേഷിയില്ലാത്തവരാണ് ദാരിദ്ര്യരേഖക്ക് താഴെ വരുന്നത്. 2011-12 കാലയളവിൽ 34.44 കോടി ആയിരുന്നു. എന്നാൽ, 2022-23 ആയപ്പോഴേക്ക് 75.24 ആയി കുറഞ്ഞു എന്നാണ് റിപ്പോർട്ട്.
ദാരിദ്ര്യരേഖയിൽ ഇന്ത്യയുടെ കണക്കുകൾ മെച്ചപ്പെടുത്തുന്നതിൽ ഉത്തർപ്രദേശും ബിഹാറും പശ്ചിമ ബംഗാളും മധ്യപ്രദേശും വഹിച്ച പങ്ക് എടുത്തുപറയേണ്ടതാണ്. 2011-12ൽ ഇന്ത്യയിലെ മൊത്തം ദരിദ്രരുടെ 65 ശതമാനം ഈ സംസ്ഥാനങ്ങളിലായിരുന്നു.
ഗ്രാമീണ വികസന പദ്ധതികൾ, ഡിജിറ്റൽ മേഖലയിലെ വികസനം, ക്ഷേമ പദ്ധതികൾ ഇവയൊക്കെ ദാരിദ്ര നിർമാർജനത്തെ സഹായിച്ചു.
11 വർഷത്തിനുള്ളിൽ ഗ്രാമീണ മേഖലയിലെ ദരിദ്രരുടെ എണ്ണം 18.4 ശതമാനത്തിൽനിന്ന് 2.8 ശതമാനമായും നഗരങ്ങളിലെ അതിദരിദ്രരുടെ എണ്ണം 10.7 ശതമാനത്തിൽനിന്ന് 1.1 ശതമാനവുമായി കുറഞ്ഞെന്നാണ് റിപ്പോർട്ട്.