വനിതാ പ്രീമിയർ ലീഗിൽ സുരക്ഷാ പ്രതിസന്ധി; രണ്ട് ദിവസത്തെ മത്സരങ്ങൾക്ക് കാണികൾക്ക് പ്രവേശനം നിരോധിച്ചു. പോരാട്ടം അടച്ചിട്ട സ്റ്റേഡിയത്തിൽ നടക്കും

New Update
wpl2026

മുംബൈ: ന​വി​മും​ബൈ മു​നി​സി​പ്പ​ൽ കോ​ർ​പ്പ​റേ​ഷ​ൻ തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ പ​ശ്ചാ​ത്ത​ല​ത്തി​ൽ ഈ ​ആ​ഴ്ച ന​ട​ക്കാ​നി​രി​ക്കു​ന്ന വ​നി​താ പ്രീ​മി​യ​ർ ലീ​ഗ് മ​ത്സ​ര​ങ്ങ​ളി​ൽ കാ​ണി​ക​ൾ​ക്ക് പ്ര​വേ​ശ​ന​മു​ണ്ടാ​വി​ല്ല.

Advertisment

ജ​നു​വ​രി 15-ന് ​വോ​ട്ടെ​ടു​പ്പ് ന​ട​ക്കു​ന്ന​ത് പ്ര​മാ​ണി​ച്ച് സ്റ്റേ​ഡി​യ​ത്തി​ൽ ആ​വ​ശ്യ​മാ​യ സു​ര​ക്ഷ ഉ​റ​പ്പാ​ക്കാ​ൻ ക​ഴി​യി​ല്ലെ​ന്ന് പോ​ലീ​സ് ബി​സി​സി​ഐ​യെ അ​റി​യി​ച്ച​തി​നെ​ത്തു​ട​ർ​ന്നാ​ണ് ന​ട​പ​ടി.

ഇ​തോ​ടെ ജ​നു​വ​രി 14-ന് ​ന​ട​ക്കു​ന്ന ഡ​ൽ​ഹി ക്യാ​പി​റ്റ​ൽ​സ് - യു​പി വാ​രി​യേ​ഴ്സ് മ​ത്സ​ര​വും, 15-ാം തീ​യ​തി​യി​ലെ മും​ബൈ ഇ​ന്ത്യ​ൻ​സ് - യു​പി വാ​രി​യേ​ഴ്സ് പോ​രാ​ട്ട​വും കാ​ണി​ക​ളി​ല്ലാ​തെ​യാ​കും ന​ട​ക്കു​ക.

തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി നി​ശ്ച​യി​ക്കു​ന്ന​തി​ന് മു​ൻ​പേ ലീ​ഗ് ഷെ​ഡ്യൂ​ൾ പ്ര​ഖ്യാ​പി​ച്ച​താ​ണ് നി​ല​വി​ലെ പ്ര​തി​സ​ന്ധി​ക്ക് കാ​ര​ണ​മാ​യ​ത്. ഈ ​തീ​യ​തി​ക​ളി​ലെ ടി​ക്ക​റ്റ് വി​ൽ​പ​ന ഔ​ദ്യോ​ഗി​ക പ്ലാ​റ്റ്‌​ഫോ​മു​ക​ൾ ഇ​തി​നോ​ട​കം ത​ന്നെ പി​ൻ​വ​ലി​ച്ചി​ട്ടു​ണ്ട്.

ജ​നു​വ​രി 17-ഓ​ടെ നി​യ​ന്ത്ര​ണ​ങ്ങ​ൾ നീ​ങ്ങു​മെ​ന്നും അ​തി​നു​ശേ​ഷം ടൂ​ർ​ണ​മെ​ന്‍റ് വ​ഡോ​ദ​ര​യി​ലേ​ക്ക് മാ​റു​മെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കി​യി​ട്ടു​ണ്ട്.

Advertisment