/sathyam/media/media_files/2026/03/03/untitled-2026-03-03-14-36-51.jpg)
ഡല്‍ഹി: മൈക്രോ ബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സില്‍ അശ്ലീല ഉള്ളടക്കങ്ങള്‍ക്കും 18+ വീഡിയോകള്‍ക്കും ഇന്ത്യയില്‍ നിരോധനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ടുകള്‍. എലോണ്‍ മസ്‌കിന്റെ ഉടമസ്ഥതയിലുള്ള പ്ലാറ്റ്ഫോം ഈ നീക്കം നടപ്പിലാക്കിയതോടെ ഇന്ത്യന്‍ ഉപയോക്താക്കള്‍ക്ക് ഇത്തരം കണ്ടന്റുകള്‍ ലഭ്യമാകുന്നില്ലെന്നാണ് വിവരം.
ഈ തീരുമാനത്തോട് സമ്മിശ്രമായ പ്രതികരണമാണ് ഉപയോക്താക്കളില്‍ നിന്ന് ഉണ്ടാകുന്നത്.
'ഇന്ത്യയില്‍ 18+ വീഡിയോകള്‍ നിരോധിച്ച മസ്‌കിന്റെ നടപടിയെ ബഹുമാനിക്കുന്നു' എന്ന് പ്രമുഖ എക്സ് അക്കൗണ്ടായ @LetsXOtt കുറിച്ചു. പ്ലാറ്റ്ഫോം കൂടുതല്‍ സുരക്ഷിതവും മാന്യവുമാകുന്നതിനെ പലരും സ്വാഗതം ചെയ്തു.
തങ്ങള്‍ നേരത്തെ സേവ് ചെയ്തിരുന്ന ബുക്ക് മാര്‍ക്കുകളും വ്യക്തിപരമായ കളക്ഷനുകളും കാണാന്‍ സാധിക്കുന്നില്ലെന്ന് ഒരു വിഭാഗം ഉപയോക്താക്കള്‍ പരാതിപ്പെടുന്നു. ഇതെങ്ങനെ നിരോധിക്കാന്‍ സാധിക്കുമെന്നാണ് ഇവരുടെ ചോദ്യം.
ഇത് മസ്‌കിന്റെ മാത്രം താല്പര്യപ്രകാരമുള്ള നീക്കമല്ലെന്നും ഇന്ത്യയിലെ കര്‍ശനമായ ഐടി നിയമങ്ങളും ഡിജിറ്റല്‍ റെഗുലേഷനുകളും പാലിക്കുന്നതിന്റെ ഭാഗമാണെന്നുമാണ് സൂചന.
ഇന്ത്യയില്‍ അശ്ലീല വെബ്‌സൈറ്റുകള്‍ക്കും ഉള്ളടക്കങ്ങള്‍ക്കും നേരത്തെ തന്നെ നിയമപരമായ വിലക്കുണ്ട്. ഈ സാഹചര്യത്തില്‍ പ്ലാറ്റ്ഫോമിനെ നിയമക്കുരുക്കുകളില്‍ നിന്ന് ഒഴിവാക്കാനാണ് ഇത്തരമൊരു നടപടിയെന്ന് കരുതപ്പെടുന്നു.
നിലവില്‍ നിയന്ത്രണം മറികടക്കാന്‍ ചിലര്‍ വിപിഎന്‍ സംവിധാനങ്ങള്‍ ഉപയോഗിക്കുന്നുണ്ടെങ്കിലും, നിയമവിരുദ്ധ ഉള്ളടക്കങ്ങള്‍ നീക്കം ചെയ്യുന്നതില്‍ ആഗോളതലത്തില്‍ എക്സ് സ്വീകരിക്കുന്ന കര്‍ശന നിലപാടിന്റെ ഭാഗമായാണ് ഇന്ത്യയിലെ ഈ മാറ്റം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us