ഡല്‍ഹി: ഇന്ത്യയില്‍ 2,29,925 അക്കൗണ്ടുകള്‍ക്ക് പൂട്ടിട്ട് എക്സ്. ഏപ്രില്‍ 26 നും മെയ് 25 നും ഇടയിലാണ് നടപടി.
കുട്ടികളെ ലൈംഗികമായി ചൂഷണം ചെയ്യുന്നതിനും സമ്മതമില്ലാത്ത നഗ്‌നത പ്രോത്സാഹിപ്പിക്കുന്നതിനുമെതിരായാണ് ഈ നടപടി സ്വീകരിച്ചിരിക്കുന്നത്. കൂടാതെ, അക്കൗണ്ട് സസ്‌പെന്‍ഷനെതിരെ അപ്പീല്‍ ചെയ്ത 76 പരാതികള്‍ കമ്പനി പ്രോസസ് ചെയ്തു.
സാഹചര്യത്തിന്റെ പ്രത്യേകതകള്‍ അവലോകനം ചെയ്തതിന് ശേഷം ഞങ്ങള്‍ ഈ അക്കൗണ്ട് സസ്പെന്‍ഷനുകളില്‍ ഒന്നുപോലും അസാധുവാക്കിയില്ലെന്നും റിപ്പോര്‍ട്ടുചെയ്ത ശേഷിക്കുന്ന അക്കൗണ്ടുകള്‍ താല്‍ക്കാലികമായി സസ്‌പോന്‍ഡ് ചെയ്ത നിലയിലാണെന്നും കമ്പനി പറഞ്ഞു.