ന്യൂഡല്‍ഹി: പ്രശസ്ത നര്‍ത്തകി യാമിനി കൃഷ്ണമൂര്‍ത്തി (84) നിര്യാതയായി. ഡല്‍ഹി അപ്പോളോ ആശുപത്രിയിലായിരുന്നു അന്ത്യം. വാര്‍ദ്ധക്യസഹജ രോഗങ്ങളെ തുടര്‍ന്ന് കഴിഞ്ഞ എഴു മാസമായി അത്യാഹിത വിഭാഗത്തില്‍ ചികിത്സയിലായിരുന്നു.
1968 ൽ പത്മശ്രീ (1968), പത്മഭൂഷൺ (2001), പത്മവിഭൂഷൺ (2016) എന്നീ ബഹുമതികൾ നൽകി രാജ്യം ആദരിച്ചിട്ടുണ്ട്. ഭരതനാട്യത്തിലും കുച്ചിപ്പുടിയിലും തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ച അതുല്യ പ്രതിഭയാണ് വിടവാങ്ങിയത്.
മൃതദേഹം ഞായറാഴ്ച രാവിലെ 9 മണിക്ക്, യാമിനി സ്കൂൾ ഓഫ് ഡാൻസിൽ പൊതുദർശനത്തിന് വയ്ക്കും. ആന്ധ്രാപ്രദേശിലെ ചിറ്റൂരാണ് സ്വദേശം.