യമുന നദിയിൽ പ്രളയ മുന്നറിയിപ്പുമായി സർക്കാർ. രണ്ട് ദിവസത്തിനുള്ളിൽ ജലനിരപ്പ് അപകടനിലക്ക് മുകളിലെത്തിയേക്കും. ആളുകളെ ഒഴിപ്പിക്കും

New Update
2660760-untitled-1

ഡൽഹി: യമുന നദിയിൽ പ്രളയ മുന്നറിയിപ്പ്. 2 ദിവസത്തിനുള്ളിൽ നദിയിലെ ജലനിരപ്പ് അപകട പരിധിക്ക് മുകളിലെത്തുമെന്നാണ് ഡൽഹി സർക്കാറിന്‍റെ അറിയിപ്പ്. 

Advertisment

ആഗസ്റ്റ് 19ന് രാവിലെ 2 മണിയോടെ അപകടനിലയായ 206 മീറ്ററിനു മുകളിൽ ജല നിരപ്പ് എത്തുമെന്നാണ് ഇറിഗേഷൻ ആൻഡ് ഫ്ലഡ് കൺട്രോൾ ഡിപ്പാർട്മെന്‍റിന്‍റെ മുന്നറിയിപ്പ്.

ഹത്നികുണ്ഡ് ബാരേജിൽ നിന്ന് വൻതോതിൽ ജലം ഒഴുക്കിയതിനെതുടർന്ന് യമുനയിലെ ജല നിരപ്പ് അതിവേഗം ഉയർന്നുകൊണ്ടിരിക്കുകയാണ്. 

1.76 ലക്ഷം ക്യുസെക്സ് ജലമാണ് ഡാമിൽ നിന്ന് വൈകിട്ട് 4 മണിയോടെ തുറന്നു വിട്ടത്. അധികൃതർ സാഹചര്യങ്ങൾ നിരീക്ഷിച്ചു വരികയാണ്. ജലനിരപ്പ് ക്രമാതീതമായി ഉയരുന്ന സാഹചര്യത്തിൽ പ്രളയ സാഹചര്യം നേരിടാനുള്ള തയാറെടുപ്പുകൾ നടത്താൻ ഏജൻസികൾക്ക് നിർദേശം നൽകി കഴിഞ്ഞു.

205.33 മീറ്റർ ആണ് നദിയിലെ അപകടകരമായ ജലനിരപ്പിന്‍റെ അളവ്. നിലവിൽ 204.50ൽ ആണ് ഉള്ളത്. 206 മീറ്ററെത്തിയാലുടൻ ആളുകളെ ഒഴിപ്പിക്കാൻ തുടങ്ങും. 

Advertisment