ലഖ്നൗ: 'ശ്രീരാമനെ ആരാധിക്കുന്നിടത്തോളം രാജ്യത്തെ ദ്രോഹിക്കാന്‍ കഴിയില്ല' എന്ന സോഷ്യലിസ്റ്റ് നേതാവ് ഡോ. രാം മനോഹര്‍ ലോഹ്യയുടെ വാക്കുകള്‍ മറക്കരുതെന്ന് ഓര്‍മ്മിപ്പിച്ച് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
'ഭാരതീയര്‍ മര്യാദ പുരുഷോത്തമന്‍ ശ്രീരാമനെയും, ലീലാപുരുഷോത്തമന്‍ ശ്രീകൃഷ്ണനെയും, ദേവാധിദേവ് മഹാദേവ് ശങ്കറെയും ആരാധിക്കുന്നിടത്തോളം കാലം, ലോകത്തെ ഒരു ശക്തിക്കും രാജ്യത്തെ ദ്രോഹിക്കാന്‍ കഴിയില്ല. ലോഹ്യയുടെ പ്രത്യയശാസ്ത്രം പിന്തുടരുന്നവരെന്ന് അവകാശപ്പെടുന്നവര്‍ ഇന്ന് അദ്ദേഹത്തിന്റെ വാക്കുകള്‍ ശ്രദ്ധിക്കുന്നില്ല എന്നത് നിര്‍ഭാഗ്യകരമാണ്. എന്നാല്‍ ഒരു കാര്യം ഉറപ്പാണ്, ശ്രീരാമനെ എതിര്‍ക്കുന്ന ആര്‍ക്കും നാശം നേരിടേണ്ടിവരുമെന്ന് യോഗി പറഞ്ഞു.
സോഷ്യലിസ്റ്റ്, സ്വാതന്ത്ര്യ സമര സേനാനി, കോണ്‍ഗ്രസ് വിമര്‍ശകന്‍ എന്ന നിലയില്‍ ഡോ. ലോഹ്യ രാമായണ മേളകള്‍ക്ക് തുടക്കമിട്ടതായും, സനാതന ധര്‍മ്മത്തിനുവേണ്ടി ഉറച്ചുനിന്നതായും മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ശ്രീരാമഭക്തിയും ഭാരതീയ സംസ്‌കാരവും സംരക്ഷിക്കാന്‍ ഡോ. ലോഹ്യയുടെ വാക്കുകള്‍ ഇന്ന് കൂടുതല്‍ പ്രസക്തമാണെന്ന് യോഗി ആദിത്യനാഥ് ഓര്‍മ്മിപ്പിച്ചു.