ലഖ്നൗ: നിയമവിരുദ്ധ മതപരിവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെ ഐക്യത്തിനും സുരക്ഷയ്ക്കും വലിയ ഭീഷണിയാണെന്നും, സര്‍ക്കാര്‍ ശക്തമായ നടപടി തുടരുമെന്നും ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
ഉത്തര്‍പ്രദേശ് സര്‍ക്കാര്‍ മതപരിവര്‍ത്തനം തടയാന്‍ ശക്തമായ നടപടികള്‍ സ്വീകരിക്കുന്നുണ്ടെന്ന് യോഗി പറഞ്ഞു. ബല്‍റാംപൂരില്‍ നടന്ന മതപരിവര്‍ത്തനങ്ങള്‍ക്ക് വിദേശ ഫണ്ടിങ് ലഭിച്ചിട്ടുണ്ടെന്നും, ജലാലുദ്ദീന്‍ അലിയാസ് ചിങുര്‍ ബാബയുടെ 40 അക്കൗണ്ടുകളില്‍ 100 കോടി രൂപയോളം ഇടപാടുകള്‍ നടന്നിട്ടുണ്ടെന്നും യോഗി ആരോപിച്ചു.
ഈ വിഷയത്തില്‍ വലിയ തലത്തിലുള്ള അന്വേഷണം നടക്കുകയാണെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. നിയമവിരുദ്ധ മതപരിവര്‍ത്തനങ്ങള്‍ രാജ്യത്തിന്റെയും സംസ്ഥാനത്തിന്റെയും സാമ്പത്തിക, സാമൂഹിക സുരക്ഷയ്ക്ക് ഗുരുതരമായ ഭീഷണിയാണെന്ന് യോഗി പറഞ്ഞു.
ചില ശക്തികള്‍ രാജ്യത്തിന്റെ അടിസ്ഥാന സ്വഭാവം മാറ്റാന്‍ ഇത്തരം പ്രവര്‍ത്തനങ്ങള്‍ ഉപയോഗിക്കുന്നുവെന്നും, ഇത് സഹിക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.