New Update
/sathyam/media/media_files/2025/07/21/yogi-adhityanath-untitledearth-2025-07-21-11-00-46.jpg)
ഡല്‍ഹി: സംസ്ഥാനത്തെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും വന്ദേമാതരം ആലപിക്കുന്നത് നിര്‍ബന്ധമാക്കുമെന്ന് ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. രാജ്യത്തോട് ആദരവും അഭിമാനവും വളര്‍ത്തുക എന്നതാണ് ഈ നീക്കത്തിന്റെ ലക്ഷ്യമെന്ന് അദ്ദേഹം പറഞ്ഞു.
Advertisment
'വന്ദേമാതരത്തോട് ആദരവ് ഉണ്ടാകണം. ഉത്തര്‍പ്രദേശിലെ എല്ലാ സ്കൂളുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും ഞങ്ങള്‍ അത് നിര്‍ബന്ധമായും ആലപിക്കും,' ആദിത്യനാഥ് പറഞ്ഞു.
150 -ാം വാര്‍ഷികത്തോടനുബന്ധിച്ച് ഒരു വര്‍ഷം നീണ്ടുനില്‍ക്കുന്ന വന്ദേമാതരം അനുസ്മരണ പരിപാടി ഡല്‍ഹിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി ഉദ്ഘാടനം ചെയ്തതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് പ്രഖ്യാപനം.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us