/sathyam/media/media_files/2025/12/15/yogi-adityanath-2025-12-15-12-53-29.jpg)
ലഖ്നൗ: 2027-ലെ ഉത്തര്‍പ്രദേശ് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെ ബിജെപി പൂര്‍ണ്ണ തിരഞ്ഞെടുപ്പ് രീതിയിലേക്ക് മാറിയിരിക്കുന്നു. രാഷ്ട്രീയ നീക്കങ്ങള്‍ക്കിടയില്‍, മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രതിപക്ഷത്തിനെതിരെ രൂക്ഷമായ ആക്രമണം അഴിച്ചുവിട്ടു.
സംസ്ഥാനത്തെ വൈദ്യുതി സംവിധാനത്തെക്കുറിച്ച് പരാമര്‍ശിക്കവേ, 2017-ന് മുമ്പ് ഉത്തര്‍പ്രദേശില്‍ വൈദ്യുതി വിതരണം തന്നെ ഇല്ലായിരുന്നുവെന്ന് മുഖ്യമന്ത്രി യോഗി പറഞ്ഞു.
'മുന്‍ സര്‍ക്കാരുകള്‍ ഇരുട്ടിനെയാണ് ഇഷ്ടപ്പെട്ടത്, കാരണം ഇരുട്ടിലാണ് കവര്‍ച്ചകള്‍ നടക്കുന്നത്... 2017-ന് ശേഷം സംസ്ഥാനത്ത് കണ്ട പ്രധാന മാറ്റങ്ങളിലൊന്നാണ് വിശ്വസനീയമായ വൈദ്യുതി ലഭ്യത,' അദ്ദേഹം അവകാശപ്പെട്ടു.
വോട്ടര്‍ പട്ടികയുടെ സ്പെഷ്യല്‍ ഇന്റന്‍സീവ് റിവിഷന്‍ (എസ്ഐആര്‍) നടന്നു കൊണ്ടിരിക്കുന്നതിനെക്കുറിച്ച് സംസാരിച്ച മുഖ്യമന്ത്രി, 'എസ്ഐആര്‍ പുരോഗമിക്കുകയാണ്.
98 ശതമാനം ജോലികളും പൂര്‍ത്തിയായി എന്ന് നിങ്ങള്‍ അവകാശപ്പെട്ടേക്കാം, പക്ഷേ അത് സത്യമല്ല,' പാര്‍ട്ടി പ്രവര്‍ത്തകരെ അഭിസംബോധന ചെയ്തുകൊണ്ട് അദ്ദേഹം പറഞ്ഞു.
ഓരോ പോളിംഗ് ബൂത്തിലും ഏകദേശം 200 മുതല്‍ 250 വരെ വീടുകള്‍ ഉള്‍പ്പെടുന്നുവെന്നും എസ്ഐആര്‍ ജോലികള്‍ ശരിയായി നടക്കുന്നുണ്ടെന്ന് ഉറപ്പാക്കേണ്ടത് അവരുടെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം പറഞ്ഞു. ചില ബംഗ്ലാദേശികളുടെ പേരില്‍ പ്രതിപക്ഷം വോട്ടുകള്‍ ചേര്‍ത്തിട്ടുണ്ടെന്ന് അദ്ദേഹം ആരോപിച്ചു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us