ഡല്‍ഹി: തിങ്കളാഴ്ച ബസന്ത് പഞ്ചമി ദിനത്തില്‍ നടക്കുന്ന മഹാ കുംഭത്തില്‍ അമൃത് സ്‌നാനിന് മുന്നോടിയായുള്ള ക്രമീകരണങ്ങളില്‍ 'പഴയ പിഴവുകള്‍' വരുത്തരുതെന്ന് ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്.
ശനിയാഴ്ച പ്രയാഗ്രാജില്‍ നടന്ന അവലോകന യോഗത്തില്‍ 'അഖാര'കളുടെ പരമ്പരാഗത 'ശോഭ യാത്ര' ഗംഭീരമായി നടത്തണമെന്നും ആവശ്യമായ എല്ലാ തയ്യാറെടുപ്പുകളും കൃത്യസമയത്ത് പൂര്‍ത്തിയാക്കണമെന്നും അദ്ദേഹം നിര്‍ദേശം നല്‍കി
സുരക്ഷയുടെ പ്രാധാന്യം മുഖ്യമന്ത്രി എടുത്തുപറയുകയും എല്ലാവരുടെയും സുരക്ഷയും സൗകര്യവും ഉറപ്പാക്കുകയും ചെയ്യണമെന്നും പറഞ്ഞു.
പാര്‍ക്കിംഗ് സ്ഥലം വര്‍ദ്ധിപ്പിക്കാനും ഭക്തര്‍ കഴിയുന്നത്ര കുറച്ച് മാത്രമേ നടക്കേണ്ടതുള്ളൂ എന്ന് ഉറപ്പാക്കാനും അദ്ദേഹം ഉദ്യോഗസ്ഥര്‍ക്ക് നിര്‍ദ്ദേശം നല്‍കി.
പ്രധാന സ്ഥലങ്ങളില്‍ ഗതാഗതം നിയന്ത്രിക്കാന്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ നിയോഗിക്കണമെന്ന് അദ്ദേഹം പറഞ്ഞു
ഞായറാഴ്ചയും തിങ്കളാഴ്ചയും നിര്‍ണായകമാകും. പ്രധാന കുളി ദിവസങ്ങള്‍ക്ക് മുമ്പോ, സമയത്തോ, ശേഷമോ വിഐപി പ്രോട്ടോക്കോള്‍ നിലവിലുണ്ടാകില്ലെന്നും അദ്ദേഹം പറഞ്ഞു.