'യഥാര്‍ത്ഥ സേവകന്‍ ഒരിക്കലും അഹങ്കാരിയല്ല'; മോഹന്‍ ഭഗവതുമായി കൂടിക്കാഴ്ച നടത്താനൊരുങ്ങി യോഗി ആദിത്യനാഥ്

ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്. News | ലേറ്റസ്റ്റ് ന്യൂസ് | Delhi | ദേശീയം

New Update
yog Untitledna.jpg

ഡല്‍ഹി: ജൂണ്‍ 15 ന് നടക്കുന്ന ആര്‍എസ്എസ് പരിശീലന സെഷനില്‍ ആര്‍എസ്എസ് മേധാവി മോഹന്‍ ഭഗവതുമായി ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് കൂടിക്കാഴ്ച നടത്തുമെന്ന് റിപ്പോര്‍ട്ട്. ജൂണ്‍ നാലിന് ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ഇരുവരും തമ്മിലുള്ള ആദ്യ കൂടിക്കാഴ്ചയാണിത്.

Advertisment

നരേന്ദ്രമോദിയുടെ നേതൃത്വത്തിലുള്ള എന്‍ഡിഎ സര്‍ക്കാരിന് മൂന്നാം തവണ അധികാരം ലഭിച്ച ലോക്സഭാ തിരഞ്ഞെടുപ്പ് ഫലത്തിന് ശേഷമുള്ള തന്റെ ആദ്യ പരാമര്‍ശത്തില്‍ യഥാര്‍ത്ഥ സേവകന്‍ അഹങ്കാരിയല്ലെന്നും അന്തസ്സ് കാത്തുസൂക്ഷിച്ച് ജനങ്ങളെ സേവിക്കുമെന്നും മോഹന്‍ ഭഗവത് പറഞ്ഞിരുന്നു. 

Advertisment