/sathyam/media/media_files/2025/09/11/gov-2025-09-11-16-44-27.jpg)
മുംബൈ: 38 വയസ്സുകാരനായ യുവ വ്യവസായി കാറിനുള്ളിൽ വെടിയേറ്റു മരിച്ച നിലയിൽ കണ്ടെത്തിയ സംഭവം കൊലപാതകമെന്ന് സംശയം. വ്യവസായി ഗോവിന്ദ് ജഗന്നാഥ് ബാർഗെയെ ആണ് മരിച്ച നിലയിൽ കണ്ടെത്തിയത്. മഹാരാഷ്ട്രയിലെ സോളാപുർ ജില്ലയിലാണ് സംഭവം. ആദ്യം ആത്മഹത്യയായി റജിസ്റ്റർ ചെയ്ത കേസ് ആണ് കൊലപാതകമെന്ന നിഗമനത്തിൽ പൊലീസ് എത്തിയിരിക്കുന്നത്. സംഭവത്തിൽ 21 വയസ്സുകാരിയായ നർത്തകി പൂജ ദേവിദാസ് ഗെയ്ക്‌വാദിനെ പൊലീസ് അറസ്റ്റ് ചെയ്തു.
ഗോവിന്ദ് വിവാഹിതനും രണ്ട് കുട്ടികളുടെ പിതാവുമാണ്. പർഗാവ് കലാ കേന്ദ്രവുമായി ബന്ധപ്പെട്ട നർത്തകി ആയ പൂജയുമായി ഗോവിന്ദിനു വഴിവിട്ട ബന്ധം ഉണ്ടായിരുന്നുവെന്നാണ് പുറത്തുവരുന്ന വിവരം. പൂജയ്ക്ക് സ്വർണാഭരണങ്ങളും ഏകദേശം രണ്ടര ലക്ഷം രൂപ വിലമതിക്കുന്ന മൊബൈൽ ഫോണും ഗോവിന്ദ് സമ്മാനമായി നൽകിയിരുന്നു. മരണത്തിനു തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ഇരുവരും തമ്മിൽ പതിവായി വഴക്കിട്ടിരുന്നതായും തിങ്കളാഴ്ച രാത്രി ഗോവിന്ദ് പൂജയുടെ വീട്ടിലേക്ക് കാറിൽ പോയതായും റിപ്പോർട്ടുണ്ട്.