/sathyam/media/media_files/2025/10/21/murder-2025-10-21-10-09-58.jpg)
ല​ക്നോ: ഉ​ത്ത​ർ​പ്ര​ദേ​ശി​ലെ ഗൊ​ര​ഖ്പു​രി​ൽ ബൈ​ക്കി​ന്‍റെ വേ​ഗ​ത കു​റ​യ്ക്കാ​ൻ ആ​വ​ശ്യ​പ്പെ​ട്ട​തി​ന് യു​വാ​വി​നെ ത​ല്ലി​ക്കൊ​ന്നു. മ​ണി​റാം സ്വ​ദേ​ശി​യും ക​ർ​ഷ​ക​നു​മാ​യ ഗ്യാ​നേ​ന്ദ്ര ചൗ​ധ​രി (35) യാ​ണ് കൊ​ല്ല​പ്പെ​ട്ട​ത്. സം​ഭ​വ​ത്തെ തു​ട​ർ​ന്ന് ആ​റ് പേ​രെ പോ​ലീ​സ് അ​റ​സ്റ്റ് ചെ​യ്തു.
ഗ്യാ​നേ​ന്ദ്ര​യു​ടെ വ​യ​ലി​ന് സ​മീ​പം ഒ​രു യു​വാ​വ് അ​മി​ത വേ​ഗ​ത്തി​ൽ ബൈ​ക്ക് ഓ​ടി​ച്ചു. ഇ​തേ​തു​ട​ർ​ന്ന് പൊ​ടി ഉ​യ​ർ​ന്നു. ബൈ​ക്കി​ന്‍റെ വേ​ഗ​ത കു​റ​യ്ക്കാ​ൻ ഗ്യാ​നേ​ന്ദ്ര ആ​വ​ശ്യ​പ്പെ​ട്ട​പ്പോ​ൾ ഇ​രു​വ​രും ത​മ്മി​ൽ ത​ർ​ക്ക​മു​ണ്ടാ​യി.
ബൈ​ക്ക് യാ​ത്രി​ക​ൻ ചി​ല സു​ഹൃ​ത്തു​ക്ക​ളെ സം​ഭ​വ​സ്ഥ​ല​ത്തേ​ക്ക് വി​ളി​ച്ചു​വ​രു​ത്തു​ക​യും ഗ്യാ​നേ​ന്ദ്ര​യെ വ​ടി ഉ​പ​യോ​ഗി​ച്ച് അ​ടി​ക്കു​ക​യും ചെ​യ്തു. നാ​ട്ടു​കാ​ർ ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ർ​ന്ന് അ​ക്ര​മി​ക​ൾ ഓ​ടി ര​ക്ഷ​പ്പെ​ട്ടു.
ഗു​രു​ത​ര​മാ​യി പ​രി​ക്കേ​റ്റ ഗ്യാ​നേ​ന്ദ്ര​യെ ആ​ശു​പ​ത്രി​യി​ൽ കൊ​ണ്ടു​പോ​യെ​ങ്കി​ലും ചി​കി​ത്സ​യി​ലാ​യി​രി​ക്കെ അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞു.
പോ​ലീ​സി​ന് ല​ഭി​ച്ച വി​വ​ര​ങ്ങ​ളു​ടെ അ​ടി​സ്ഥ​ന​ത്തി​ൽ ആ​റ് പേ​രെ അ​റ​സ്റ്റ് ചെ​യ്യു​ക​യും ര​ണ്ട് ബൈ​ക്കു​ക​ൾ പി​ടി​ച്ചെ​ടു​ക്കു​ക​യും ചെ​യ്തു.
സ​ന്ദീ​പ് നി​ഷാ​ദ്, ശേ​ഷ്നാ​ഥ് നി​ഷാ​ദ്, ഗൗ​തം നി​ഷാ​ദ്, ര​മേ​ശ് നി​ഷാ​ദ്, വി​ക്കി രാ​ജ്ഭ​ർ, രാ​ജ​ൻ നി​ഷാ​ദ് എ​ന്നി​വ​രാ​ണ് അ​റ​സ്റ്റി​ലാ​യ​ത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us