ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവം: ഒല സിഇഒ ഭവിഷ് അഗർവാളിലെനെതിരെ കേസ് എടുത്ത് ബെംഗളൂരു സിറ്റി പൊലീസ്

മാനേജ്മെന്റിന്റെ ഉപദ്രവിത്തെ തുടർന്ന് 38 വയസുകാരനായ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി

New Update
ola-ceo

ബെംഗളൂരു: ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിൽ ഒല സിഇഒ ഭവിഷ് അഗർവാളിലെനെതിരെ ബെംഗളൂരു സിറ്റി പൊലീസ് കേസെടുത്തു.

Advertisment

 മാനേജ്മെന്റിന്റെ ഉപദ്രവിത്തെ തുടർന്ന് 38 വയസുകാരനായ ജീവനക്കാരൻ ആത്മഹത്യ ചെയ്ത സംഭവത്തിലാണ് നടപടി.

ola

മാനേജ്മെന്റിന്റെ ഉപദ്രവം സഹിക്കാനാവതെയാണ് ആത്മഹത്യയെന്ന ജീവനക്കാരന്റെ കുറിപ്പ് പൊലീസ് കണ്ടെടുത്തിരുന്നു.


സെപ്റ്റംബർ 28 നാണ്, ബെംഗളൂരുവിലെ ചിക്കലസാന്ദ്ര സ്വദേശിയായ കെ. അരവിന്ദിനെ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തിയത്.

2022 മുതൽ അരവിന്ദ് ല ഇലക്ട്രിക്കിൽ എഞ്ചിനീയറായി ജോലി ചെയ്തു വരികയായിരുന്നു. ഒക്ടോബർ 6 നാണ് സംഭവത്തിൽ, ആത്മഹത്യാപ്രേരണ കുറ്റം ചുമത്തി കേസ് രജിസ്റ്റർ ചെയ്തത്.

Death

കമ്പനിയിലെ വെഹിക്കിൾ ഹോമോലോഗേഷൻസ് ആൻഡ് റെഗുലേഷൻ മേധാവി സുബ്രത് കുമാർ ഡാഷ് ഉൾപ്പെടെയുള്ളവർക്കെരിതെയും പൊലീസ് കേസെടുത്തിട്ടുണ്ട്.

28 പേജുള്ള ആത്മഹത്യാക്കുറിപ്പിലെ ആരോപണങ്ങൾ ചൂണ്ടിക്കാട്ടി, അരവിന്ദിന്റെ മൂത്ത സഹോദരൻ അശ്വിൻ ആണ് പൊലീസിൽ പരാതി നൽകിയത്. 

ola-car


സുബ്രത് കുമാറും ഭവിഷ് അഗർവാളും ജോലിസ്ഥലത്തുവച്ച് തന്നെ നിരന്തരമായി ഉപദ്രവിക്കാറുണ്ടായിരുന്നെന്നും ശമ്പളവും മറ്റു ആനുകൂല്യങ്ങളും തടഞ്ഞുവെച്ചതായും അരവിന്ദിന്റെതെന്നു കരുതുന്ന ആത്മഹത്യ കുറിപ്പിൽ ആരോപണമുണ്ട്. 

ഇതു വിഷാദത്തിലേക്ക് തള്ളിവിട്ടതായും പൊലീസ് ഇവർക്കെതിരെ നടപടിയെടുക്കണമെന്നും നീതി ലഭ്യമാക്കണമെന്നും കുറിപ്പിൽ പറയുന്നതായി എഫ്ഐആറിൽ വ്യക്തമാക്കുന്നു.

Advertisment