കൊല്‍ക്കത്ത: വഖഫ് നിയമത്തെച്ചൊല്ലിയുള്ള സംസ്ഥാനത്തെ അക്രമാസക്തമായ സാഹചര്യങ്ങള്‍ക്കിടയില്‍ ബഹറാംപൂരില്‍ നിന്നുള്ള എംപി യൂസഫ് പത്താന്‍ ചായ കുടിക്കുന്ന ചിത്രം സഹിതമുള്ള പോസ്റ്റ് പങ്കിട്ട് ബിജെപി.
വെള്ളിയാഴ്ച നോര്‍ത്ത് 24 പര്‍ഗാനാസ്, മാള്‍ഡ തുടങ്ങിയ ജില്ലകളിലും പ്രതിഷേധങ്ങള്‍ അക്രമാസക്തമായിരുന്നു. ഏറ്റവും കൂടുതല്‍ നാശനഷ്ടമുണ്ടായത് മുര്‍ഷിദാബാദിലാണ്. യൂസഫ് പത്താന്‍ അവിടെ എംപിയാണ്.
ഉച്ചതിരിഞ്ഞ്, ശാന്തമായ ചുറ്റുപാടില്‍ ചായ കുടിക്കുന്നു എന്ന കുറിപ്പോടെയാണ് പത്താന്‍ ചിത്രം പങ്കുവെച്ചത്.
ഹിന്ദുക്കളെ കൂട്ടക്കൊല ചെയ്യുന്ന നിമിഷത്തില്‍ പത്താന്‍ ചായ കുടിക്കുകയായിരുന്നുവെന്ന് ബിജെപി വക്താവ് ഷെഹ്സാദ് പൂനാവാല വിമര്‍ശിച്ചു.
പത്താന്റെ പോസ്റ്റിന്റെ സ്‌ക്രീന്‍ഷോട്ടും അക്രമത്തിന്റെ മറ്റ് ദൃശ്യങ്ങളും അദ്ദേഹത്തിന്റെ പരാമര്‍ശങ്ങളും അദ്ദേഹം തന്റെ പോസ്റ്റില്‍ പങ്കിട്ടു.
'ബംഗാള്‍ കത്തുകയാണ്, കണ്ണടച്ച് ഇരിക്കാന്‍ കഴിയില്ലെന്ന് ഹൈക്കോടതി പറഞ്ഞിട്ടുണ്ട്, കേന്ദ്ര സേനയെ വിന്യസിച്ചിട്ടുണ്ട്, പോലീസ് മൗനം പാലിക്കുമ്പോള്‍ മമത ബാനര്‍ജി അക്രമങ്ങളെ പ്രോത്സാഹിപ്പിക്കുകയാണ്! അതേസമയം, ഹിന്ദുക്കള്‍ കൂട്ടക്കൊല ചെയ്യപ്പെടുന്ന നിമിഷത്തില്‍ യൂസഫ് പത്താന്‍ എംപി ചായ കുടിക്കുന്നു. ഇത് ടിഎംസിയാണ്' അദ്ദേഹം പറഞ്ഞു.