അനധികൃത ബെറ്റിങ് ആപ്പ് കേസ്: യുവരാജിനും റോബിൻ ഉത്തപ്പയ്ക്കും സോനു സൂദിനും ഇ.ഡി നോട്ടീസ്

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന എന്നിവരുടെ മൊഴി ഇ.ഡി രേഖപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

New Update
Untitled

ഡല്‍ഹി: നിയമവിരുദ്ധമായ വാതുവയ്പ് ആപ്പിന്റെ അന്വേഷണവുമായി ബന്ധപ്പെട്ട് മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ യുവരാജ് സിങ്, റോബിന്‍ ഉത്തപ്പ, നടന്‍ സോനു സൂദ് എന്നിവരോട് ചോദ്യം ചെയ്യാന്‍ ഹാജരാകാന്‍ ആവശ്യപ്പെട്ട് ഇ.ഡി നോട്ടീസ് അയച്ചു.

Advertisment

'സെപ്റ്റംബര്‍ 22 ന് ഏജന്‍സിയുടെ ഡല്‍ഹി ആസ്ഥാനത്ത് ഇ.ഡി അന്വേഷകരുടെ മുമ്പാകെ ഹാജരാകാന്‍ ഉത്തപ്പയോട് ആവശ്യപ്പെട്ടിട്ടുണ്ട്. സെപ്റ്റംബര്‍ 23 ന് എത്തണമെന്നാണ് യുവരാജ് സിങ്ങിനോട് നിര്‍ദേശിച്ചിട്ടുള്ളത്.

സെപ്റ്റംബര്‍ 24 ന് ഉദ്യോഗസ്ഥരുടെ മുമ്പാകെ ഹാജരാകാന്‍ സോനു സൂദിനോട് ആവശ്യപ്പെട്ടിട്ടുണ്ട്,' ഏജന്‍സിയിലെ ഒരു വൃത്തങ്ങള്‍ പറഞ്ഞു.

മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളായ ശിഖര്‍ ധവാന്‍, സുരേഷ് റെയ്ന എന്നിവരുടെ മൊഴി ഇ.ഡി രേഖപ്പെടുത്തിയതിന് ദിവസങ്ങള്‍ക്ക് ശേഷമാണ് നോട്ടീസ് അയച്ചിരിക്കുന്നത്. 

Advertisment