ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണം: വസ്ത്രങ്ങൾ കീറിയെറിഞ്ഞ് യുവാവ് നദിയിൽ ചാടി

സുബീൻ ഗാർഗിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിന് പോയ സംഘത്തിൽ സുബീനൊപ്പം ശേഖർ ജ്യോതി ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു

New Update
drowning-death

ഗുവാഹത്തി ∙ സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിനിടെയുണ്ടായ അപകടത്തിൽ ജീവൻ നഷ്ടമായ ബോളിവുഡ് ഗായകൻ സുബീൻ ഗാർഗിന്റെ മരണത്തിൽ ദു:ഖം താങ്ങാനാവാതെ ആരാധകൻ നദിയിൽ ചാടി.

Advertisment

 ബ്രഹ്മപുത്ര നദിയിൽ ചാടിയ യുവാവിനായി തിരച്ചിൽ തുടരുന്നു. ഗുവാഹത്തിയിലെ സരായ്ഘട്ട് പാലത്തിൽ നിന്നുമാണ് യുവാവ് വസ്ത്രങ്ങൾ കീറി എറിഞ്ഞതിനു ശേഷം നദിയിലേക്ക് ചാടിയത്. 'സുബീൻ ദാ ഇവിടെ ഇല്ലാത്തപ്പോൾ നമ്മൾ എന്തു ചെയ്യും?' എന്ന് വിലപിച്ചാണ് കഴിഞ്ഞ ദിവസം യുവാവ് ചാടിയത്.

അതേസമയം, സുബീൻ ഗാർഗിന്റെ മരണത്തെ കുറിച്ച് അന്വേഷിക്കുന്ന പ്രത്യേക അന്വേഷണ സംഘം സംഗീതജ്ഞൻ ശേഖർ ജ്യോതി ഗോസ്വാമിയെ കസ്റ്റഡിയിലെടുത്തു ചോദ്യം ചെയ്തു. സിംഗപ്പൂരിൽ സ്കൂബ ഡൈവിങ്ങിന് പോയ സംഘത്തിൽ സുബീനൊപ്പം ശേഖർ ജ്യോതി ഗോസ്വാമിയും ഒപ്പമുണ്ടായിരുന്നു.

മരണത്തിൽ ദുരൂഹതയുണ്ടെന്ന് ആക്ഷേപം ഉയർന്നതിനെ തുടർന്ന് സുബീൻ ഗാർഗിന്റെ മൃതദേഹം രണ്ടാമതും പോസ്റ്റ്മോർട്ടം ചെയ്തിരുന്നു. 

Advertisment