/sathyam/media/media_files/2025/09/16/e80d051e-2170-4d48-8762-c6acf7af5ca4-2025-09-16-09-24-48.jpg)
ഓസ്‌ട്രേലിയ: മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവും മുന്‍ നിയമസഭ സ്പീകറുമായ പി.പി. തങ്കച്ചന്റെ നിര്യാണത്തില്‍ ഐ.ഓ.സി. ഓസ്‌ട്രേലിയ കേരള ചാപ്റ്ററിന്റെ നേതൃത്വത്തില്‍ അനുശോചനം സംഘടിപ്പിച്ചു. സൗമ്യതയുടെ മുഖമായിരുന്ന പ്രിയ നേതാവിന്റെ വേര്‍പാട് നികത്താനാവാത്ത വിടവാണ് പാര്‍ട്ടിയില്‍ ഉണ്ടാക്കിയതെന്നു യോഗം അഭിപ്രായപ്പെട്ടു.
കേരള ചാപ്റ്റര്‍ നാഷണല്‍ പ്രസിഡന്റ് ജിജേഷ് പി.വി. അധ്യക്ഷത വഹിച്ച യോഗത്തില്‍ രാജ്യത്തിന്റെ പല ഭാഗത്തുനിന്നായി നിരവധി നേതാക്കള്‍ പങ്കെടുത്തു. ഐ.ഓ.സി. ഓസ്‌ട്രേലിയ നാഷണല്‍ വൈസ് പ്രസിഡന്റുമാരായ സുരേഷ് വല്ലത്, അരുണ്‍ പാലക്കാലോടി, നാഷണല്‍ ജനറല്‍ സെക്രട്ടറിമാരായ ശ്രീ സോബന്‍ തോമസ്, അഫ്‌സല്‍ അബ്ദുല്‍ ഖാദിര്‍, കണ്‍വീനര്‍ സി.പി. സാജു (ക്വീസ്ലാന്‍ഡ്), ഓ.ഐ.സി.സി. മുന്‍ ഗ്ലോബല്‍ കമ്മിറ്റി അംഗം ബിജു സ്‌കറിയ, മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് ഷൈബു (എന്‍.എസ.ഡബ്ലൂ), പോള്‍ പരോക്കരന്‍ (എന്‍.ടി), ലിന്റോ ദേവസി, ആന്റണി യേശുദാസ്, ഷോബി എന്നിവര്‍ പ്രസംഗിച്ചു.