Advertisment

മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് അമ്മ കൊടുക്കാത്ത വാശിക്ക് പത്തുവയസുകാരന്‍ ഇയര്‍ബഡ് വിഴുങ്ങി

ലാപ്രോസ്‌കോപ്പി വഴി ഇയര്‍ബഡ് പുറത്തെടുത്തു. 

New Update
6778878

മക്ക: മൊബൈല്‍ ഫോണ്‍ ചോദിച്ചിട്ട് അമ്മ കൊടുക്കാത്ത വാശിക്ക് പത്തുവയസുകാരന്‍ ഇയര്‍ബഡ് എടുത്ത് വിഴുങ്ങി. ഒടുവില്‍ ലാപ്രോസ്‌കോപ്പി വഴി ഇയര്‍ബഡ് പുറത്തെടുത്തു. 

Advertisment

സൗദി അറേബ്യയിലെ മക്കയിലാണ് സംഭവം. അസ്വസ്ഥത പ്രകടിപ്പിച്ചതോടെ കുട്ടിയെ  മക്കയിലെ ഹെല്‍ത്ത് ക്ലസ്റ്ററിലെ കുട്ടികളുടെ ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. 

ആവശ്യമായ വൈദ്യപരിശോധനകളും എക്സ്റേ പരിശോധനയും നടത്തി. 

എന്‍ഡോസ്‌കോപ്പി വിഭാഗത്തില്‍ നിന്നും അനസ്തേഷ്യ വിഭാഗത്തില്‍ നിന്നും മെഡിക്കല്‍ ടീമിനെ രൂപീകരിച്ച് കുട്ടിയെ എന്‍ഡോസ്‌കോപ്പിക്ക് സജ്ജമാക്കി. ശേഷം ലാപ്രോസ്‌കോപ്പി വഴി ഇയര്‍ ബഡ് പുറത്തെടുക്കുകയായിരുന്നു.

 

Advertisment