ഇന്‍റര്‍നാഷണല്‍ ഡസ്ക്
Updated On
New Update
/sathyam/media/media_files/2025/05/07/5w6h2hBXcNn68OA0sbpq.jpg)
ബീജിങ്: ചൈനയില്‍ ബോട്ടുകള്‍ മറിഞ്ഞുണ്ടായ അപകടത്തില്‍ മരിച്ചവരുടെ എണ്ണം 10 ആയി ഉയര്‍ന്നു. 74 പേര്‍ ആശുപത്രിയില്‍ ചികിത്സയില്‍ തുടരുകയാണ്. ഞായറാഴ്ച രാത്രിയോടെയായിരുന്നു അപകടം.
Advertisment
ഗയ്ഷോ പ്രവിശ്യയിലെ ക്വാന്‍സി നഗരത്തിന് സമീപമുള്ള വു നദിയിലാണ് നാല് ടൂറിസ്ററ് ബോട്ടുകള്‍ മറിഞ്ഞ്. അപകടസമയത്ത് 84 പേരാണ് നാല് ബോട്ടുകളിലായി ഉണ്ടായിരുന്നത്.
ശക്തമായ കാറ്റിനൊപ്പം ആലിപ്പഴ വര്‍ഷവും ഇടിമിന്നലും പെട്ടെന്നുള്ള മഴയും ഉണ്ടായതായി സ്ഥലത്തുണ്ടായിരുന്ന വിനോദ സഞ്ചാരികള്‍ പറയുന്നു. ഇതാണ് ബോട്ടുകള്‍ മറിയാന്‍ കാരണമായത്.
മധ്യ ചൈനയില്‍ ബോട്ടുകള്‍ കൂട്ടിയിടിയില്‍ 11 പേര്‍ മരിച്ച സംഭവത്തിന് രണ്ടു മാസങ്ങള്‍ക്കു ശേഷമാണ് ഞായറാഴ്ചത്തെ ഈ സംഭവം.