ജപ്പാനിൽ നിന്നുള്ള വാഹനങ്ങൾക്കു 15% തീരുവ നടപ്പാകുന്നു; സൗത്ത് കൊറിയൻ കരാറായില്ല

New Update
Gggg

ജപ്പാനിൽ നിന്നുള്ള വാഹനങ്ങൾക്കു ട്രംപ് ഭരണകൂടം ഈയാഴ്ച്ച മുതൽ 15% തീരുവ ചുമത്തും. ഉഭയകക്ഷി വ്യാപാര കരാർ അനുസരിച്ചുള്ള താരിഫാണിത്.ചൊവാഴ്ച്ച തീരുവ നിലവിൽ വരുമെന്നു കോമേഴ്സ് ഡിപ്പാർട്മെന്റ് അറിയിച്ചു.

Advertisment

ജപ്പാന് 27.5% തീരുവ ഉണ്ടായിരുന്നത് കരാർ വന്നതോടെ 15% ആയി കുറയുകയാണ് ചെയ്ത‌ത്. സൗത്ത് കൊറിയൻ വാഹനങ്ങൾക്ക് അതേ സമയം 25% ഉണ്ട്. അത് 15% ആക്കാൻ ജൂലൈയിൽ ധാരണ ആയെങ്കിലും കരാർ ആയിട്ടില്ല.

കരാർ ഉറപ്പിക്കാൻ സൗത്ത് കൊറിയൻ വ്യാപാര മന്ത്രി വാഷിംഗ്ടണിൽ തിങ്കളാഴ്ച്ച എത്തി. സൗത്ത് കൊറിയൻ വാഹനങ്ങളുടെ ഏറ്റവും വലിയ കയറ്റുമതി വിപണിയാണ് യുഎസ്.

Advertisment