ഡല്‍ഹി: ഭൂമിയിലെ ജനങ്ങളെ എല്ലാവരെയും കോടീശ്വരന്മാരാക്കാന്‍ കഴിയുന്ന ഒരു ഛിന്നഗ്രഹം ശാസ്ത്രജ്ഞര്‍ കണ്ടെത്തി.
പൊതുവേ, ബഹിരാകാശ ഏജന്‍സികള്‍ കണ്ടെത്തുന്ന ഛിന്നഗ്രഹങ്ങള്‍ ലോകത്തെ നശിപ്പിക്കുമെന്നാണ് ഭയപ്പെടുന്നത്. എന്നാല്‍ ശാസ്ത്രജ്ഞര്‍ ഇപ്പോള്‍ കണ്ടെത്തിയ ഛിന്നഗ്രഹത്തിന് ഓരോ വ്യക്തിയെയും കോടീശ്വരനാക്കാന്‍ കഴിയും
16 സൈക്കി ആസ്റ്ററോയിഡ് എന്നാണ് ഈ ഛിന്നഗ്രഹത്തിന്റെ പേര്. ലോകത്തിലെ മനുഷ്യരെ എല്ലാം മസ്‌കിനെയും അംബാനിയെപ്പോലെയും ശതകോടീശ്വരന്മാരാക്കാന്‍ സഹായിക്കുന്ന ഛിന്നഗ്രഹം ഇതാണ് എന്ന് ശാസ്ത്രജ്ഞര്‍ വിശ്വസിക്കുന്നു.
ഈ ഛിന്നഗ്രഹത്തില്‍ ധാരാളം വിലപിടിപ്പുള്ള ധാതുക്കളുണ്ട്. സ്വര്‍ണ്ണം, പ്ലാറ്റിനം, നിക്കല്‍, ഇരുമ്പ് എന്നിവയുടെ വന്‍ ശേഖരമാണ് ഇതിലുള്ളത്. ഈ ഛിന്നഗ്രഹത്തിന്റെ മൂല്യം ലോക സമ്പദ്വ്യവസ്ഥയെക്കാള്‍ വളരെ കൂടുതലാണെന്നാണ് കണക്കാക്കപ്പെടുന്നത്.
ഈ ഛിന്നഗ്രഹത്തിന്റെ കഷണങ്ങള്‍ തുല്യ അളവില്‍ വിഭജിച്ചാല്‍ ഭൂമിയിലെ ഓരോ വ്യക്തിക്കും കോടീശ്വരനാകാന്‍ കഴിയുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു. 16 സൈക്കി എന്ന് പേരിട്ടിരിക്കുന്ന ഈ ഛിന്നഗ്രഹത്തിന്റെ മൂല്യം ഏകദേശം 10,000 ക്വാഡ്രില്യണ്‍ ഡോളറാണെന്ന് പറയപ്പെടുന്നു
16 സൈക്കി ഛിന്നഗ്രഹം അഞ്ച് വര്‍ഷത്തിനുള്ളില്‍ ഒരുവട്ടം സൂര്യനെ ചുറ്റുന്നു. കൂടാതെ ഭൂമിയെക്കാള്‍ മൂന്നിരട്ടി വലുതാണ് ഈ ഛിന്നഗ്രഹം.
ഈ ഛിന്നഗ്രഹം ഭൂമിയുമായി കൂട്ടിയിടിച്ചാല്‍ അത് ഗുരുതരമായ നാശത്തിന് കാരണമാകും. അതിന്റെ കൂട്ടിയിടി മൂലം ഭൂമിയുടെ ഒരു ഭാഗം പൂര്‍ണ്ണമായും നശിപ്പിക്കപ്പെടുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.