Advertisment

സ്ത്രീവേഷം കെട്ടി ജയില്‍ചാടി തടവുകാരന്‍; സഹായിച്ചത് കാമുകി, നാല് ഗാര്‍ഡുകള്‍ക്ക് സസ്‌പെന്‍ഷന്‍

മാര്‍ച്ച് 13ന് സന്ദര്‍ശനസമയം അവസാനിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് രണ്ടിനാണ് ഇയാള്‍ ജയില്‍ ചാടിയത്.

New Update
q331232

വെനസ്വേല: സ്ത്രീവേഷം കെട്ടി ജയിലില്‍ നിന്നും തടവുകാരന്‍ രക്ഷപ്പെട്ടു. വെനസ്വേലക്കാരനായ മാനുവല്‍ ലോറെന്‍സോ അവില അല്‍വാറാഡോ(25)യാണ് രക്ഷപ്പെട്ടത്. ഗാര്‍ഡുകള്‍ നോക്കിനില്‍ക്കെയാണ് സംഭവം. നാല് ഗാര്‍ഡുകളെ സസ്‌പെന്‍ഡ് ചെയ്തു.

Advertisment

മാനുവലിന്റെ കാമുകിയാണ് സ്ത്രീവേഷം കെട്ടാനും അവിടെ നിന്നും രക്ഷപ്പെടാനും സഹായിച്ചത്. ഇരുവരെയും കണ്ടെത്താനായില്ല.  

മാര്‍ച്ച് 13ന് സന്ദര്‍ശനസമയം അവസാനിച്ചതിന് പിന്നാലെ ഉച്ചയ്ക്ക് രണ്ടിനാണ് ഇയാള്‍ ജയില്‍ ചാടിയത്. കവര്‍ച്ച, കൊലപാതകം എന്നിവയാണ്  മാനുവലിനെതിരെയുള്ള കുറ്റം. വിഗ്ഗും സ്ത്രീകളുടെ വേഷവും ധരിച്ച മാനുവലിനെ തിരിച്ചറിയാന്‍ ജയില്‍ ഗാര്‍ഡുകള്‍ക്ക്  കഴിഞ്ഞില്ല.  

ജയിലിലെ സി.സി.ടിവി ദൃശ്യങ്ങള്‍ അനുസരിച്ച് ഇയാള്‍ രക്ഷപ്പെടുന്നത് സ്ത്രീകളായ സന്ദര്‍ശകര്‍ക്കൊപ്പമാണ്. സന്ദര്‍ശനസമയം അവസാനിച്ചതിനാല്‍ നിരവധി സ്ത്രീകള്‍ ജയിലിന് പുറത്തേക്ക് പോകുന്നുണ്ടായിരുന്നു. ഇവര്‍ക്കൊപ്പം സ്ത്രീവേഷത്തില്‍ മാനുവലും പുറത്തേക്കിറങ്ങുകയായിരുന്നു.

Advertisment