Advertisment

ഇസ്ലാമാബാദില്‍ മദ്രസയിലെത്തിയ വിദ്യാര്‍ത്ഥികളെ  ലൈംഗികമായി പീഡിപ്പിച്ച രണ്ട് മതപണ്ഡിതര്‍ അറസ്റ്റില്‍

വിദ്യാര്‍ത്ഥികളുടെ ദേഹത്ത് കടിയേറ്റ പാടുകള്‍ കണ്ടെത്തി. 

New Update
5455

ഇസ്ലാമാബാദ്: മദ്രസയിലെത്തിയ വിദ്യാര്‍ത്ഥികളെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ ഇസ്ലാം മതപണ്ഡിരായ രണ്ട് പേര്‍ അറസ്റ്റില്‍. പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയില്‍ ചാക്വലിലുള്ള ജാമിയ അല്‍-മുസ്തഫ മദ്രസയിലെ കുട്ടികളെയാണ് ഉസ്താദുമാര്‍ പീഡിപ്പിച്ചത്. രജിസ്റ്റര്‍ ചെയ്തിട്ടില്ലാത്ത മദ്രസായാണിതെന്ന് പോലീസ് പറഞ്ഞു. 

Advertisment

വിദ്യാര്‍ത്ഥികളില്‍ ഒരാള്‍ വീട്ടുകാരെ പീഡന വിവരം അറിയിക്കുകയായിരുന്നു. മദ്രസയിലെ പതിനഞ്ചോളം കുട്ടികളെ ലൈംഗികമായി ഉപദ്രവിച്ചിട്ടുണ്ടെന്നാണ് വിവരം. കുട്ടികളെ വൈദ്യപരിശോധനയ്ക്ക് വിധേയരാക്കി. വിദ്യാര്‍ത്ഥികളുടെ ദേഹത്ത് കടിയേറ്റ പാടുകള്‍ കണ്ടെത്തി. 

കൂടാതെ മിക്ക കുട്ടികളുടെയും ദേഹത്ത് മൂര്‍ച്ചയേറിയ ആയുധം കൊണ്ട് ദ എന്ന് എഴുതിയിട്ടുള്ളതായും പോലീസ് പറഞ്ഞു. ഉസ്താദുമാരെക്കുറിച്ച് നേരത്തെ പരാതി ലഭിച്ചിരുന്നതായി മദ്രസ അഡ്മിനിസ്‌ട്രേഷന്‍ വ്യക്തമാക്കി. സി.സി.ടിവി ദൃശ്യങ്ങള്‍ പരിശോധിച്ചതില്‍ നിന്നും ഉസ്താദുമാര്‍ക്കെതിരെ തെളിവുകള്‍ പോലീസിന് ലഭിച്ചു.

Advertisment