ഇന്‍റര്‍നാഷണല്‍ ഡസ്ക്
 
                                                    Updated On
                                                
New Update
/sathyam/media/media_files/mtkziprWJfYSAmNrJWp3.jpg)
കാബൂള്‍: അഫ്ഗാനിസ്ഥാനിലുണ്ടായ മിന്നല്‍പ്രളയത്തില്‍ 300 പേര്‍ മരിച്ചു. ആയിരത്തോളം വീടുകളും തകര്‍ന്നിട്ടുണ്ട്. പലയിടത്തും കൃഷിഭൂമി അപ്പാടേ ഒഴുകിപ്പോയി.
Advertisment
അഫ്ഗാന്റെ വടക്കന്‍ പ്രവിശ്യയായ ബഗ്ലാനിലാണ് പ്രളയമുണ്ടായത്. വടക്കുകിഴക്കന്‍ പ്രവിശ്യയായ ബഡക്ഷാന്‍, മധ്യമേഖലയിലെ ഘോര്‍, പടിഞ്ഞാറന്‍ മേഖലയിലെ ഹെറാത് എന്നിവിടങ്ങളിലും കനത്ത മഴ പെയ്തു.
തിഷ്കാന്‍ ജില്ലയില്‍ റോഡ് ഒഴുകിപ്പോയതിനെത്തുടര്‍ന്ന് 20,000 പേര്‍ പാര്‍ക്കുന്ന മേഖല ഒറ്റപ്പെട്ടു. പ്രളയത്തില്‍ കുടുങ്ങിയവരെ രക്ഷപ്പെടുത്താന്‍ വ്യോമസേന രംഗത്തിറങ്ങിയിട്ടുണ്ട്. പരുക്കേറ്റ നൂറിലേറെപ്പേരെ സൈനിക ആശുപത്രികളില്‍ പ്രവേശിപ്പിച്ചു.
യുഎന്‍ ഭക്ഷ്യ ഏജന്‍സിയുടെ നേതൃത്വത്തില്‍ മേഖലയില്‍ ഭക്ഷണം വിതരണം ചെയ്തു.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
 Follow Us