New Update
/sathyam/media/media_files/2025/08/28/112896ac-3ccd-4a47-8d54-fe56c0182e02-1-2025-08-28-12-29-00.jpg)
മെല്‍ബണ്‍: ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസ് ഓസ്ട്രേലിയ കേരള ചാപ്റ്ററിന്റെ ദേശീയ പ്രസിഡന്റായി ജിജേഷ് പുത്തന്‍വീടിനെ തെരഞ്ഞെടുത്തതായി ദേശീയ പ്രസിഡന്റ് മനോജ് ഷിയോറന്‍ അറിയിച്ചു.
Advertisment
ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ മൂല്യങ്ങളും പ്രത്യയശാസ്ത്രവും ഉയര്‍ത്തിപ്പിടിക്കുന്നതിനും ഐഒസി ആഗോള ചെയര്‍മാന്‍ സാം പിട്രോഡയും ഇന്ത്യന്‍ നാഷണല്‍ കോണ്‍ഗ്രസും (ഐഎന്‍സി) മുന്നോട്ടുവച്ച ലക്ഷ്യങ്ങള്‍ക്കും ദര്‍ശനത്തിനും അനുസൃതമായി സംഘടനയെ ശക്തിപ്പെടുത്തുന്നതിന് ഉത്സാഹപൂര്‍വ്വമായ സംഭാവന നല്‍കാന്‍ കഴിയട്ടെയെന്നും മനോജ് ഷിയോറന്‍ ആശംസിച്ചു.
പാര്‍ട്ടിയോടുള്ള ജിജേഷ് പുത്തന്‍ വീടിന്റെ കഴിവ്, പ്രതിബദ്ധത, സമര്‍പ്പണം എന്നിവയെ ആത്മാര്‍ത്ഥമായി അഭിനന്ദിക്കുകയും ബഹുമാനിക്കുകയും ചെയ്യുന്നതായും അദ്ദേഹം പറഞ്ഞു.