മോസ്‌കോ: റഷ്യയിലെ സെന്റ് പീറ്റേഴ്സ്ബര്‍ഗിന് സമീപമുള്ള നദിയില്‍ നാല് ഇന്ത്യന്‍ വിദ്യാര്‍ത്ഥികള്‍ മുങ്ങിമരിച്ചതായി റിപ്പോര്‍ട്ട്. ഒരു മൃതദേഹം കണ്ടെടുക്കുകയും ബാക്കി മൂന്ന് പേര്‍ക്കായി തിരച്ചില്‍ നടത്തുകയുമാണെന്ന് അധികൃതര്‍ അറിയിച്ചു.
നദിയില്‍ വീണ ഒരു വിദ്യാര്‍ത്ഥിനിയെ രക്ഷപ്പെടുത്തി. റഷ്യയിലെ ഇന്ത്യന്‍ എംബസിയും സെന്റ് പീറ്റേഴ്സ്ബര്‍ഗിലെ കോണ്‍സുലേറ്റും പ്രാദേശിക അധികാരികളുമായി ചേര്‍ന്ന് മൃതദേഹങ്ങള്‍ വീണ്ടെടുത്ത് ഇന്ത്യയിലെത്തിക്കുന്നതിനുള്ള ശ്രമത്തിലാണ്.
മൃതദേഹങ്ങള്‍ എത്രയും വേഗം ബന്ധുക്കള്‍ക്ക് അയക്കാനുള്ള ശ്രമത്തിലാണ് തങ്ങളെന്ന് ഇന്ത്യന്‍ എംബസി പ്രസ്താവനയില്‍ അറിയിച്ചു. രക്ഷപ്പെട്ട വിദ്യാര്‍ത്ഥി ചികിത്സയിലാണ്.