/sathyam/media/media_files/2025/01/24/CVBl3HeZUyTlU59fAFog.jpg)
ലോസ് ആഞ്ചലസ്: ലോസ് ആഞ്ചലസ് കൗണ്ടിയിൽ ജനുവരി ആദ്യം മുതൽ അഞ്ച് കാട്ടുതീയാണ് റിപ്പോർട്ട് ചെയ്തത്. ഇതുവരെ 28 പേർ കാട്ടുതീയിൽപ്പെട്ട് മരിച്ചതായി സ്ഥിരീകരിച്ചിട്ടുണ്ട്. 50,000 ഏക്കറിലധികം പ്രദേശം അഗ്നിക്കിരയാകുകയും 15,000-ലധികം കെട്ടിടങ്ങൾ നശിക്കുകയും ചെയ്തു.
ലോസ് ആഞ്ചലസിന് വടക്കുകിഴക്കായി അൽതഡേന നഗരത്തിലും ചുറ്റുപാടുമുള്ള താഴ്‌വരകളിൽ തീപിടുത്തത്തിൽ 14,021 ഏക്കർ കത്തി നശിച്ചതായാണ് റിപ്പോർട്ട്.
നഗരത്തിൻ്റെ പടിഞ്ഞാറുള്ള പാലിസേഡ്സ് ഭാഗത്ത് 23,448 ഏക്കറും കത്തിനശിച്ചു. ലോസ് ആഞ്ചലസിൽ നിന്ന് 195 കിലോമീറ്റർ തെക്കുകിഴക്കായി സാൻ ഡിയാഗോ നഗരത്തിൽ ഈ ആഴ്ച രണ്ട് തീപിടുത്തങ്ങളിലായി 123 ഏക്കർ കത്തിനശിച്ചു.
തീപിടുത്തങ്ങൾ ഇപ്പോഴും സജീവമാണ്. പാലിസേഡ്സ് ഭാഗത്തെ തീ 70 ശതമാനവും അൽതഡേന ഭാഗത്തെ തീ 95 ശതമാനവും നിയന്ത്രണ വിധേയമാക്കി.
ലോസ് ഏഞ്ചൽസ് മേഖലയിൽ പടർന്ന കാട്ടുതീ അണയ്ക്കാൻ ഏകദേശം 4000 അഗ്നിശമന സേനാംഗങ്ങൾ 24 മണിക്കൂറും കർമ്മനിരതരാണ്. അതുമായി ബന്ധപ്പെട്ട കൂടുതൽ ചിത്രങ്ങൾ.