പ്രദര്‍ശനത്തിന് വച്ച 50 കോടിയുടെ  സ്വര്‍ണ ക്ലോസറ്റ് മോഷ്ടിച്ചത് വിദഗ്ധമായി; വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റസമ്മതിച്ച് പ്രതി

വെല്ലിംഗ്ബറോയില്‍ നിന്നുള്ള ജെയിംസ് 'ജിമ്മി' ഷീന്‍ (39)നാണ് ഓക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ കുറ്റം സമ്മതിച്ചത്.

New Update
435355

ബ്ലെന്‍ഹെയിം കൊട്ടാരത്തില്‍ പ്രദര്‍ശനത്തിന് വച്ച സ്വര്‍ണ ക്ലോസറ്റ് മോഷ്ടിച്ച സംഭവത്തില്‍ വര്‍ഷങ്ങള്‍ക്ക് ശേഷം കുറ്റം സമ്മതിച്ച് പ്രതി. വെല്ലിംഗ്ബറോയില്‍ നിന്നുള്ള ജെയിംസ് 'ജിമ്മി' ഷീന്‍ (39)നാണ് ഓക്‌സ്‌ഫോര്‍ഡ് ക്രൗണ്‍ കോടതിയില്‍ കുറ്റം സമ്മതിച്ചത്. ഇയാള്‍ നിരവധി മോഷണക്കേസുകളില്‍ പ്രതിയാണ്. 

Advertisment

മുന്‍ ബ്രിട്ടീഷ് പ്രധാനമന്ത്രി വിസ്റ്റണ്‍ ചര്‍ച്ചിലിന്റെ ബാല്യകാല വസതിയാണ് ബ്ലെന്‍ഹെയിം കൊട്ടാരം. 50 കോടിക്ക് മുകളില്‍ വില വരുന്ന സ്വര്‍ണക്ലോസറ്റാണ് മോഷ്ടിക്കപ്പെട്ടത്. 

ഇറ്റാലിയന്‍ ആര്‍ട്ടിസ്റ്റായ മൗരിസോ കാറ്റെലന്റെ ആര്‍ട്ട് ഇന്‍സ്റ്റാളേഷന്റെ ഭാഗമായിട്ടാണ് 'അമേരിക്ക' എന്ന് പേരിട്ടിരിക്കുന്ന ഈ സ്വര്‍ണ ക്ലോസറ്റും പൊതുജനങ്ങള്‍ക്ക് കാണാനായി അവസരമൊരുക്കിയത്. എന്നാല്‍, ക്ലോസറ്റ് ഇവിടെ നിന്നും മോഷ്ടിക്കുകയായിരുന്നു. 

2016ലാണ് ഇവിടെ ക്ലോസറ്റ് പ്രദര്‍ശനത്തിന് വച്ചത്. സുരക്ഷാ ഉദ്യോഗസ്ഥര്‍ പുറത്ത് കാവല്‍ നില്‍ക്കുന്ന സമയങ്ങളില്‍ ഇവിടെ എത്തുന്ന സന്ദര്‍ശകര്‍ക്ക് ഈ സ്വര്‍ണ ക്ലോസറ്റ് ഉപയോഗിക്കാന്‍ അവസരം കിട്ടിയിരുന്നു. അതീവ സുരക്ഷയിലാണ് ഈ ക്ലോസറ്റ് വച്ചിരുന്നത്. എന്നിട്ടും എങ്ങനെ അതിവിദഗ്ദ്ധമായി കടത്തിക്കൊണ്ടുപോയി എന്നതായിരുന്നു അത്ഭുതപ്പെടുത്തിയിരുന്നത്. 

 

Advertisment