/sathyam/media/media_files/w4dxvM1KMCWhxNgjHIpq.jpg)
ബ്രിട്ടന്‍: ഒരാഴ്ചയായി ബ്രിട്ടനില്‍ വ്യാപിച്ചുകൊണ്ടിരിക്കുന്ന കലാപങ്ങളില്‍ നിന്നും കലാപകാരികളില്‍ നിന്നും തൊഴിലാളികളെ സംരക്ഷിക്കാന്‍ യു.കെ. പ്രത്യേക സംവിധാനം ഏര്‍പ്പെടുത്തിയതായി റിപ്പോര്‍ട്ട്.
മെഡിക്കല്‍ ജീവനക്കാര്‍ക്കുള്ള സുരക്ഷാ നടപടികള്‍ ശക്തമാക്കി. ആരോഗ്യ മേഖലയിലെ ജീവനക്കാര്‍ ഉള്‍പ്പെടെ എല്ലാ തൊഴിലാളികള്‍ക്കും ജോലിസ്ഥലത്തേക്കും തിരിച്ചും പോകാന്‍ ടാക്‌സികള്‍ സംഘടിപ്പിക്കാനും തീരുമാനിച്ചിട്ടുണ്ട്.
കലാപത്തിന്റെ രൂക്ഷത യു.കെയിലെ മറ്റു ഭാഗങ്ങളിലേക്കും വ്യാപിക്കുമെന്ന ഭയത്തിനിടയില്‍ ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കാന്‍ എന്‍.എച്ച്.എസ്. മൂന്ന് നടപടികള്‍ സ്വീകരിച്ചു. ജോലിസ്ഥലത്തേക്കും തിരിച്ചും ടാക്‌സികളുടെ ഏര്‍പ്പാട്, ആശുപത്രി സുരക്ഷാ ക്രമീകരണങ്ങള്‍ മെച്ചപ്പെടുത്തല്‍ ഉള്‍പ്പെടെയുള്ള ക്രമീകരണങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.
ആശുപത്രികള്‍ക്കുള്ളില്‍ നടക്കാന്‍ സാധ്യതയുള്ള സംഘര്‍ഷ സാധ്യത ഒഴിവാക്കാനായി കുടിയേറ്റ വിരുദ്ധ സമരങ്ങളില്‍ പങ്കെടുക്കുന്നവരും അതിനെതിരെ പ്രവര്‍ത്തിക്കുന്നവരും പ്രതിഷേധത്തിനിടെ അക്രമത്തില്‍ പരിക്കേറ്റാല്‍ ചികിത്സയ്ക്കായി വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിക്കാനുള്ള സംവിധാനങ്ങളാണ് ഒരുക്കിയിരിക്കുന്നത്.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us