/sathyam/media/media_files/5a4ZQ3EKjLNPfHbRvWve.jpg)
ജര്‍മനി: ജര്‍മ്മനിയില്‍ നടക്കുന്ന 17-ാമത് യൂറോ കപ്പില്‍ മലയാളി വോളണ്ടിയറുമാരുടെ പങ്കാളിത്വം ശ്രദ്ധയേമായി. ജര്‍മ്മനിയിലെ 10 പ്രധാന സിറ്റികളിലാണ് ഇത്തവണ യൂറോ കപ്പ് പുരോഗമിക്കുന്നത്. 10 വേദികളിലായി 16,000 വോളണ്ടിയര്‍മാരാണ് യൂറോ കപ്പില്‍ സേവനം ചെയ്യുന്നത്.
ഒരു ലക്ഷത്തി നാല്‍പ്പതിനായിരം ആപ്ലികേഷനുകളില്‍ നിന്നാണ് ഓരോ വേദികളിലേക്കും 1600 വേളണ്ടിയര്‍മാരെ തെരഞ്ഞെടുത്തതെന്ന് ശ്രദ്ധായമാണ്. മാസങ്ങള്‍ക്കു മുമ്പുള്ള ട്രയ്‌നിങ്ങും വര്‍ക്ക്‌ഷോപ്പുകളും മൂലമാണ് യൂറേപ്പിലെ വിവിധ രാജ്യങ്ങളുടെ ആരാധകര്‍ വരുമ്പോള്‍ അവര്‍ക്ക് കൃത്യമായ സൗകര്യങ്ങളും മാര്‍ഗ്ഗനിര്‍ദേശങ്ങളും നല്‍കാന്‍ സാധിക്കുന്നതെന്ന് സ്റ്റുറ്റ്ഗാര്‍ട്ടിലെ ഇന്ത്യന്‍ ഫുട്ട്‌ബോള്‍ ക്ലബായ സ്റ്റുറ്റ്ഗാര്‍ട്ട് ഇന്ത്യന്‍സ് എഫ്.സിയുടെ ഭാരവാഹികളും വോളണ്ടിയേഴ്‌സുമായ സണ്ണി, ബിനോയ്, മാര്‍ഷല്‍ എന്നിവര്‍ പറഞ്ഞു. എണ്ണം കുറവാണെങ്കിലും എല്ലാ വേദികളിലും മലയാളി വോളണ്ടിയര്‍മാരുണ്ടാകുമെന്നും അവര്‍ അറിയിച്ചു.
ജോലി സമയം ക്രമീകരിച്ചാണ് മൂവരും വേളണ്ടിയര്‍ സേവനം നടത്തുന്നത്. ഖത്തറില്‍ നടന്ന കഴിഞ്ഞ വേള്‍ഡ് കപ്പ് ഫൈനലടക്കം പ്രധാന ഫുട്ബോള്‍ ടൂര്‍ണമെന്റുകളില്‍ എല്ലാം ബിനോയിയുടെയും സണ്ണിയുടെയും സാന്നിധ്യമുണ്ടായിട്ടുണ്ട്. ഒരു മാസത്തെ യൂറോ കപ്പിലെ സേവനം വലിയ ഒരനുഭമാണെന്ന് കണ്ണൂര്‍ സ്വദേശിയായ ബിനോയ് പറഞ്ഞു. വരും വര്‍ഷങ്ങളില്‍ ഇനിയും വേളണ്ടിയര്‍ സേവനം ചെയ്യണമെന്ന ആഗ്രഹവും മൂവരും പങ്കുവച്ചു. ജൂണ്‍ 5ന് നടക്കുന്ന ജര്‍മ്മനി-സ്‌പെയിന്‍ മത്സത്തിനായി ആകാംഷയോടെ കാത്തിരിക്കുകയാണ് ഇവര്‍.
/sathyam/media/agency_attachments/5VspLzgrB7PML1PH6Ix6.png)
Follow Us