ലിമ: പെറുവില്‍ ബസ് മറിഞ്ഞ് 26 പേര്‍ക്ക് ദാരുണാന്ത്യം. 14 പേര്‍ക്ക് ഗുരുതര പരിക്കേറ്റു. പരിക്കേറ്റവരില്‍ ബസിലെ രണ്ട് ഡ്രൈവര്‍മാരും ഉള്‍പ്പെടും. പരിക്കേറ്റവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
നാല്‍പ്പതിലധികം യാത്രക്കാരാണ് ബസിലുണടായിരുന്നത്. ലിമയില്‍ നിന്ന് അയാകുച്ചോയിലെ ആന്‍ഡിയന്‍ മേഖലയിലേക്ക് പോകുകയായിരുന്ന ബസാണ് അപകടത്തില്‍പ്പെട്ടത്. 656 അടി ഉയരത്തില്‍ നിന്നാണ് മറിഞ്ഞത്.