കോലാലംപൂര്‍: മലേഷ്യയിലെ ഇന്‍സീഫ് യൂണിവേഴ്‌സിറ്റിയില്‍ നിന്ന് ഇസ്ലാമിക സാമ്പത്തിക ശാസ്ത്രത്തില്‍ പി.എച്ച്.ഡി. ബിരുദം കരസ്ഥമാക്കിയ സഹലു റഹ്മാന്‍ വാഫിക്ക് മലേഷ്യ കോലാലംപൂര്‍ കെ.എം.സി.സി. സ്‌നേഹാദരം നല്‍കി.
മലേഷ്യ കെ.എം.സി.സി. വൈസ് പ്രസിഡന്റ് ഇ.ടി.എം. തലപ്പാറ അധ്യക്ഷതയില്‍ ചേര്‍ന്ന യോഗം കാസിം തലക്കടത്തൂര്‍ ഉദ്ഘാടനം നിര്‍വഹിച്ചു. ഹൃസ്യസന്ദര്‍ശനാര്‍ത്ഥം മലേഷ്യയിലെത്തിയ പ്രമുഖ പണ്ഡിതന്‍ പുത്തനഴി മൊയ്ദീന്‍ക്കുട്ടി ഫൈസി സ്വീകരണവും നല്‍കി.
മലേഷ്യയിലെ വിവിധ യൂണിവേഴ്‌സിറ്റി കളില്‍ പഠിക്കുന്ന വിദ്യാര്‍ത്ഥികള്‍ക്ക് കെഎംസിസി നല്‍കുന്ന പ്രോത്സാഹനവും മാര്‍ഗ്ഗ നിര്‍ദേശങ്ങള്‍ ഏറെ പ്രശംസനാര്‍ഹമാണെന്നും നേടിയ വിജ്ഞാനങ്ങള്‍ സമൂഹത്തിന് പകര്‍ന്നു നല്‍കാന്‍ പ്രതിജ്ഞബന്ധമാണെന്ന് കെ.എം.സി.സിയുമായുള്ള സഹവാസം അതിനു പ്രചോദനമായെന്നും കെ.എം.സി.സിയുടെ സ്‌നേഹോപഹാരം സ്വീകരിച്ചുള്ള സംസാരത്തില്‍ സഹലുറഹ്മാന്‍ വാഫി പറഞ്ഞു.
കെ.എം.സി.സിയുടെ സ്‌നേഹോപഹാരം ഹനീഫ കോട്ടക്കല്‍ കൈമാറി. സയ്യിദ് റിയാസ് ജിഫ്രി തങ്ങള്‍, അന്‍വര്‍ സാദാത്ത് പറവണ്ണ, ഉമ്മര്‍ ഫൈസി, സലാം മാസ്റ്റര്‍, ബാസിത്, ആശംസകളര്‍പ്പിച്ചു സംസാരിച്ചു. ഫാറൂഖ് ചെറുകുളം സ്വാഗതവും മുസ്ഥഫ ഹുദവി നന്ദിയും പറഞ്ഞു.
-റിപ്പോർട്ട്
നൌഷാദ് വൈലത്തൂർ