പെഷവാര്‍: റിയാദില്‍ നിന്ന് 297 യാത്രക്കാരുമായി പാകിസ്താനിലെ പെഷവാറിലേക്ക് പറന്ന സൗദി എയര്‍ലൈന്‍സ് അടിയന്തരസാഹചര്യത്തെത്തുടര്‍ന്ന് ലാന്‍ഡ് ചെയ്തു. സംഭവത്തിന്റെ ദൃശ്യങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നുണ്ട്.
സൗദി എയര്‍ലൈന്‍സിന്റെ എസ് വി 792 വിമാനത്തിലാണ് തീപിടിത്തമുണ്ടായത്. വിമാനത്തില്‍ നിന്നും പുക ഉയര്‍ന്നതിനെത്തുടര്‍ന്നാണ് അടിയന്തര ലാന്‍ഡിംഗ്. സംഭവത്തില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല.
എമര്‍ജന്‍സി വാതിലിലൂടെ യാത്രക്കാരെ സുരക്ഷിതമായി പുറത്തിറക്കി. നിലത്തിറക്കുന്നതിനിടെയുണ്ടായ സാങ്കേതികപ്രശ്‌നമാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക റിപ്പോര്‍ട്ട്. ലാന്‍ഡ് ചെയ്യാന്‍ ശ്രമിക്കുന്നതിനിടെ ഒരു ടയറില്‍ നിന്ന് പുക ഉയരുന്നത് ശ്രദ്ധയില്‍പ്പെടുകയായിരുന്നുവെന്ന് സൗദി എയര്‍ലൈന്‍സ് അറിയിച്ചു.