വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറത്തിന് നവ നേതൃത്വം; ജെയിംസ് കൂടല്‍ ചെയര്‍മാന്‍, ഡോ. ബാബു സ്റ്റീഫന്‍ രക്ഷാധികാരി

അനന്തമായ ബിസിനസ് സാധ്യതകള്‍ തുറന്ന ബിസിനസ് കോണ്‍ക്ലേവിന് തുടര്‍ച്ചയുണ്ടാകുമെന്നും ജനുവരിയില്‍ കേരളത്തില്‍ ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും ജെയിംസ് കൂടല്‍ പറഞ്ഞു.

author-image
റോമി കുര്യാക്കോസ്
Updated On
New Update
354353553355

യു.കെ: വേള്‍ഡ് മലയാളി കൗണ്‍സില്‍ ഗ്ലോബല്‍ ബിസിനസ് ഫോറത്തിന് നവ നേതൃത്വം. ജൂലൈ 29 മുതല്‍ ഓഗസ്റ്റ് 1 വരെ ഫോറം ലണ്ടനില്‍ സംഘടിപ്പിച്ച ബിസിനസ് കോണ്‍ക്ലേവ്, പ്രതിനിധി പങ്കാളിത്തം കൊണ്ടും ക്രമീകരണങ്ങള്‍ക്കൊണ്ടും വന്‍ ശ്രദ്ധ  നേടിയിരുന്നു. 

Advertisment

വിവിധ രാജ്യങ്ങളില്‍ നിന്നായി നൂറുകണക്കിന് പ്രതിനിധികള്‍ പങ്കെടുക്കുകയും സംരംഭക ചര്‍ച്ചകളും സെമിനാറുകളും കൊണ്ട് സമ്പന്നമായ ബിസിനസ് കോണ്‍ക്ലേവിന്റെ വിജയത്തെത്തുടര്‍ന്ന് ഗ്ലോബല്‍ ബിസിനസ് ഫോറം കമ്മിറ്റി വിപുലപ്പെടുത്തിയതായി ഫോറം ചെയര്‍മാന്‍ ജെയിംസ് കൂടല്‍ പറഞ്ഞു.

അനന്തമായ ബിസിനസ് സാധ്യതകള്‍ തുറന്ന ബിസിനസ് കോണ്‍ക്ലേവിന് തുടര്‍ച്ചയുണ്ടാകുമെന്നും ജനുവരിയില്‍ കേരളത്തില്‍ ബിസിനസ് കോണ്‍ക്ലേവ് സംഘടിപ്പിക്കുമെന്നും അദ്ദേഹം  പറഞ്ഞു.

യു.എസിലെ സാമൂഹിക സാംസ്‌കാരിക ജീവകാരുണ്യ മേഖലയിലെ നിറസാന്നിധ്യവും ഫൊക്കാന മുന്‍ പ്രസിഡന്റുമായ ഡോ. ബാബു സ്റ്റീഫനാണ് പുതിയ കമ്മിറ്റിയുടെ രക്ഷാധികാരി.

മറ്റു ഭാരവാഹികള്‍: ഷൈനു ക്ലെയര്‍ മാത്യൂസ് (വൈസ് ചെയര്‍പേഴ്‌സണ്‍), റഫീഖ് പി.  കയനയില്‍ (വൈസ് ചെയര്‍മാന്‍), സുരേന്ദ്രന്‍ കണ്ണാട്ട് (വൈസ് ചെയര്‍മാന്‍), തുളസീധരന്‍ നായര്‍ (സെക്രട്ടറി), സുകേഷ് ഗോവിന്ദന്‍ (സെക്രട്ടറി), തോമസ് സ്റ്റീഫന്‍ (ട്രഷറര്‍), സുനില്‍ കൂഴംപാല (അമേരിക്ക റീജിയന്‍ ബിസിനസ് ഫോറം ചെയര്‍മാന്‍), സക്കീര്‍ ഹുസൈന്‍ (ചെയര്‍മാന്‍, മിഡില്‍ ഈസ്റ്റ് റീജയന്‍)

Advertisment