കേപ്‌ടൌണ്‍: വ്യോമസേനാ താവളത്തില്‍ വ്യോമസേനാ ബേസ് ക്യാമ്പില്‍ എത്തിയ പുള്ളിപ്പുലിയുടെ ആക്രമണത്തില്‍ രണ്ട് ഉദ്യോഗസ്ഥര്‍ക്ക് പരിക്ക്. ബേസിന് പുറത്ത് ഓടാനിറങ്ങിയ ഉദ്യോഗസ്ഥനും ബേസില്‍ ജോലി ചെയ്തിരുന്ന ഒരാള്‍ക്കുമാണ് പരിക്കേറ്റത്. ഇവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
പരിക്ക് ഗുരുതരമല്ലെന്ന് അധികൃതര്‍ അറിയിച്ചു. ക്രൂഗര്‍ ദേശീയോദ്യാനത്തിന് സമീപത്തെ വ്യോമസേനാ ബേസില്‍ വച്ചാണ് ആക്രമണമുണ്ടായത്. സംഭവശേഷം ക്രൂഗര്‍ ദേശീയോദ്യാന അധികൃതര്‍ പുള്ളിപ്പുലിയെ പിടികൂടി മറ്റൊരിടത്തേക്ക് മാറ്റി.