മസ്‌കറ്റ്: ഒമാന്‍ തലസ്ഥാനമായ മസ്‌കറ്റിലെ ഷിയാ മോസ്‌ക്കിന് സമീപം നടന്ന വെടിവയ്പ്പില്‍ ഒരു ഇന്ത്യക്കാരനും നാല് പാക്കിസ്താനികളും ഉള്‍പ്പെടെ ആറുപേര്‍ കൊല്ലപ്പെട്ടു.മുപ്പതോളം പേര്‍ക്ക് പരിക്കേറ്റു. പരിക്കേറ്റവരില്‍ ഒരു ഇന്ത്യക്കാരനും ഉള്‍പ്പെടും. ആക്രമണത്തിന്റെ ഉത്തരവാദിത്തം ഐ.എസ്. ഭീകരര്‍ ഏറ്റെടുത്തു.
ആക്രമണം നടത്തിയ മൂന്ന് ഭീകരരെ റോയല്‍ ഒമാന്‍ പോലീസ് വെടിവയ്പ്പില്‍ കൊലപ്പെടുത്തി. വാദി അല്‍ കബീറിലെ ഷിയാ പള്ളിക്ക് സമീപമാണ് വെടിവയ്പ്പുണ്ടായത്.
പള്ളിയിലുണ്ടായിരുന്നവര്‍ക്ക് നേരെ മൂന്ന് ചാവേറുകള്‍ വെടിയുതിര്‍ക്കുകയും ഒമാനി സുരക്ഷാ സേനയുമായി മണിക്കൂറുകളോളം ഏറ്റമുട്ടിയെന്നും ഐ.എസ്. പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. പള്ളി ആക്രമിക്കുന്നതിന്റെ വീഡിയോ ദൃശ്യങ്ങള്‍ ടെലിഗ്രാമിലൂടെ ഐ.എസ്. പുറത്തുവിട്ടു.