ബെയ്ജിംഗ്: അതിവേഗ ഇന്റര്‍നെറ്റ് വേഗത നേടാനുള്ള പരീക്ഷണത്തില്‍ വന്‍ വിജയവുമായി ചൈന. 6ജി യുഗത്തിലേക്ക് രാജ്യം അടുക്കുകയാണെന്നാണ് റിപ്പോര്‍ട്ട്.
അതിവേഗ ഇന്റര്‍നെറ്റ് വേഗത നേടാനുള്ള പരീക്ഷണത്തില്‍ ചൈനീസ് കമ്പനി വിജയിച്ചതോടെ ചൈന 6ജി ഇന്റര്‍നെറ്റിലേക്ക് നീങ്ങുകയാണ്. ഈ ചൈനീസ് സാങ്കേതികവിദ്യ എലോണ്‍ മസ്‌കിന്റെ സ്റ്റാര്‍ലിങ്കിനെയും പിന്നിലാക്കിയെന്നാണ് അവകാശവാദം
/sathyam/media/media_files/2025/01/04/SSzvk4fAfnUqpzxieIjt.jpg)
ചാങ് ഗുവാങ് സാറ്റലൈറ്റ് ടെക്‌നോളജി കമ്പനി നിര്‍മ്മിച്ച ജിലിന്‍ 1 ഉപഗ്രഹം കഴിഞ്ഞ ആഴ്ച വിജയകരമായി പരീക്ഷിച്ചിരുന്നു. സെക്കന്‍ഡില്‍ 100 ജിഗാബൈറ്റ് ഇമേജ് ഡാറ്റാ ട്രാന്‍സ്മിഷന്‍ നിരക്ക് കൈവരിക്കുന്നതില്‍ വിജയിച്ചതായി കമ്പനി സ്ഥിരീകരിച്ചു.
ജിലിന്‍ ഇന്റര്‍നെറ്റ് നെറ്റ്വര്‍ക്കിനായി 117 ഉപഗ്രഹങ്ങള്‍ വിന്യസിച്ചിട്ടുണ്ട്. 2027ഓടെ 300 ഉപഗ്രഹങ്ങളെക്കൂടി ഈ ശൃംഖലയുമായി ബന്ധിപ്പിക്കും
/sathyam/media/media_files/2025/01/04/WrXlKyVXGnhAoEiii6f3.jpg)
സാറ്റലൈറ്റ് ആശയവിനിമയത്തിന് പരമ്പരാഗതമായി ഉപയോഗിക്കുന്ന റേഡിയോ ഫ്രീക്വന്‍സി ലിങ്കുകളേക്കാള്‍ 10 മടങ്ങ് കൂടുതലാണ് ഈ ടെസ്റ്റിലെ ഡാറ്റ നിരക്ക് സെക്കന്‍ഡില്‍ 10 ജിഗാബൈറ്റിലെത്തിയതെന്ന് കമ്പനിയുടെ ലേസര്‍ കമ്മ്യൂണിക്കേഷന്‍സ് ടെക്നിക്കല്‍ ഡയറക്ടര്‍ വാങ് ജിംഗ്സിംഗ് പറഞ്ഞു.